ഡി​എം​എ ദി​നാ​ഘോ​ഷം ഏ​പ്രി​ൽ 14ന്; ​ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ മു​ഖ്യാ​തി​ഥി​യാ​കും
Wednesday, April 10, 2019 10:41 PM IST
ന്യൂ​ഡ​ൽ​ഹി : ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഡി​എം​എ ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ മു​ഖ്യാ​തി​ഥി​യാ​യി ഡ​ൽ​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ പ​ങ്കെ​ടു​ക്കും. ഏ​പ്രി​ൽ 14 ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 4.30ന് ​റാ​ഫി മാ​ർ​ഗി​ലെ മാ​വാ​ല​ങ്കാ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റു​ക.

ഡി​എം​എ ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​യാ​യ ബീ​നാ ബാ​ബു​റാ​മി​ന് ഡി​എം​എ വി​ശി​ഷ്ട സാ​മൂ​ഹ്യ സേ​വാ പു​ര​സ്കാ​ര​വും ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ മു​ൻ പ്ര​സി​ഡ​ന്‍റ് കെ.​പി.​കെ. കു​ട്ടി​ക്ക് ഡി​എം​എ വി​ശി​ഷ്ട സേ​വാ പു​ര​സ്കാ​ര​വും സ​മ്മാ​നി​ക്കും. കാ​ഷ് അ​വാ​ർ​ഡും പ്ര​ശ​സ്തി പ​ത്ര​വും ഫ​ല​ക​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​ര​ങ്ങ​ൾ. ത​ദ​വ​സ​ര​ത്തി​ൽ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ഉ​യ​ർ​ന്ന വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് സ​ലി​ൽ ശി​വ​ദാ​സ് മെ​മ്മോ​റി​യ​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡു​ക​ൾ ന​ൽ​കും. തു​ട​ർ​ന്ന് സ​മൂ​ഹ​ത്തി​ൽ ഉ​യ​ർ​ന്ന സ്ഥാ​ന​മാ​ന​ങ്ങ​ൾ നേ​ടി​യ വി​ശി​ഷ്ട വ്യ​ക്തി​ക​ളെ അ​നു​മോ​ദി​ക്കും. ജ​നു​വ​രി​യി​ൽ ന​ട​ന്ന ക​ലോ​ത്സ​വ​ത്തി​ലെ ക​ലാ​തി​ല​കം, ക​ലാ​പ്ര​തി​ഭ, ഡി.​എം.​എ. ടാ​ല​ന്‍റ് അ​വാ​ർ​ഡ് എ​ന്നി​വ ക​ര​സ്ഥ​മാ​ക്കി​യ​വ​ക്ക് ഫ​ല​ക​ങ്ങ​ളും ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്യും.

സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളും ഡി​എം​എ കു​ടും​ബാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ക്കു​ന്ന ച​ട​ങ്ങി​ൽ ഡി​എം​എ​യു​ടെ സ​ർ​ഗ പ്ര​തി​ഭ​ക​ള​ണി​യി​ച്ചൊ​രു​ക്കു​ന്ന നൃ​ത്ത സം​ഗീ​ത സാ​യാ​ഹ്നം വ​ർ​ണ വി​സ്മ​യ സ​ന്ധ്യ അ​ര​ങ്ങേ​റും. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യി​രി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഡിഎം​എ ഓ​ഫി​സു​മാ​യോ (26195511) അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്രെ​ട്ട​റി​യും പ്രോ​ഗ്രാം ക​ണ്‍​വീ​ന​റു​മാ​യ കെ.​പി. ഹ​രീ​ന്ദ്ര​ൻ ആ​ചാ​രി​യു​മാ​യോ (9999369658) ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.


റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി