വി​ശു​ദ്ധ​വാ​ര​ത്തി​ന്‍റെ വ്ര​ത​ശു​ദ്ധി​യി​ൽ ര​ണ്ടാം ശ​നി​യാ​ഴ്ച ക​ണ്‍​വ​ൻ​ഷ​ൻ ഏ​പ്രി​ൽ 13ന്
Friday, April 12, 2019 11:30 PM IST
ബ​ർ​മിം​ഗ്ഹാം: വ​ലി​യ നോ​ന്പി​ന്‍റെ വ്ര​ത​ശു​ദ്ധി​യി​യി​ൽ വീ​ണ്ടു​മൊ​രു ര​ണ്ടാം ശ​നി​യാ​ഴ്ച ക​ണ്‍​വ​ൻ​ഷ​ൻ വി​ശു​ദ്ധ​വാ​ര​ത്തി​ന്‍റെ സ​മ​ർ​പ്പ​ണ​ത്തി​ലേ​ക്ക് സ്വ​യം ഒ​രു​ങ്ങാ​ൻ പ്രാ​ർ​ഥ​ന​യു​ടെ​യും പ​രി​ത്യാ​ഗ​ത്തി​ന്‍റെ​യും നി​റ​വി​ൽ സെ​ഹി​യോ​ൻ യു​കെ ഡ​യ​റ​ക്ട​ർ ഫാ. ​സോ​ജി ഓ​ലി​ക്ക​ൽ ന​യി​ക്കു​ന്ന ര​ണ്ടാം ശ​നി​യാ​ഴ്ച ക​ണ്‍​വ​ൻ​ഷ​ൻ ഏ​പ്രി​ൽ 13 ശ​നി​യാ​ഴ്ച ന​ട​ക്ക​പ്പെ​ടും.

ആ​ത്മാ​ഭി​ഷേ​ക ശു​ശ്രൂ​ഷ​യു​മാ​യി അ​ബ​ർ​ഡീ​ൻ സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ൽ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​കീ​ത്ത് ഹെ​രേ​ര, പ്ര​മു​ഖ വ​ച​ന പ്ര​ഘോ​ഷ​ക​നും വി​ടു​ത​ൽ ശു​ശ്രൂ​ഷ​ക​നു​മാ​യ ബ്ര​ദ​ർ ജോ​സ് കു​ര്യാ​ക്കോ​സ്, പ്ര​ശ​സ്ത ന​വ​മാ​ധ്യ​മം പ്ര​വാ​ച​ക​ശ​ബ്ദം കാ​ത്ത​ലി​ക് ഓ​ണ്‍​ലൈ​ൻ പ​ത്ര​ത്തി​ന്‍റെ ചീ​ഫ് എ​ഡി​റ്റ​റും ആ​ത്മീ​യ ശു​ശ്രൂ​ഷ​ക​നു​മാ​യ ഡീ​ക്ക​ൻ അ​നി​ൽ ലൂ​ക്കോ​സ് എ​ന്നി​വ​രും ഇ​ത്ത​വ​ണ​ത്തെ ക​ണ്‍​വെ​ൻ​ഷ​നി​ൽ പ​ങ്കു​ചേ​രും.

സെ​ഹി​യോ​ൻ യു​കെ ഡ​യ​റ​ക്ട​ർ ഫാ.​സോ​ജി ഓ​ലി​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ത്മാ​ഭി​ഷേ​കം പ​ക​രു​ന്ന ദൈ​വി​ക ശു​ശ്രൂ​ഷ​ക​ളി​ലൂ​ടെ ദേ​ശ​ഭാ​ഷാ​വ്യ​ത്യാ​സ​മി​ല്ലാ​തെ ആ​യി​ര​ങ്ങ​ൾ​ക്ക് ജീ​വി​ത​ന​വീ​ക​ര​ണ​വും രോ​ഗ​ശാ​ന്തി​യും മാ​ന​സാ​ന്ത​ര​വും പ​ക​ർ​ന്നു​ന​ൽ​കു​ന്ന ക​ണ്‍​വ​ൻ​ഷ​നി​ൽ ഇ​ത്ത​വ​ണ മ​ല​യാ​ള​ത്തി​ലും ഇം​ഗ്ലീ​ഷി​ലും പ്ര​ത്യേ​കം വി. ​കു​ർ​ബാ​ന ര​ണ്ട് വേ​ദി​ക​ളി​ലാ​യി ഉ​ണ്ടാ​കും.

പ്ര​ക​ട​മാ​യ അ​ത്ഭു​ത​ങ്ങ​ളും ദൈ​വി​ക അ​ട​യാ​ള​ങ്ങ​ളും, വി​ടു​ത​ലും സൗ​ഖ്യ​വു​മാ​യി വ്യ​ക്തി​ക​ളി​ലും കു​ടും​ബ​ങ്ങ​ളി​ലും ഈ ​ക​ണ്‍​വെ​ൻ​ഷ​നി​ലൂ​ടെ സാ​ധ്യ​മാ​കു​ന്നു എ​ന്ന​തി​ന് ഓ​രോ​ത​വ​ണ​യും പ​ങ്കു​വ​യ്ക്ക​പ്പെ​ടു​ന്ന നി​ര​വ​ധി വ്യ​ത്യ​സ്ത​മാ​ർ​ന്ന അ​നു​ഭ​വ സാ​ക്ഷ്യ​ങ്ങ​ൾ തെ​ളി​വാ​കു​ന്നു.

ക​ഴി​ഞ്ഞ അ​നേ​ക വ​ർ​ഷ​ങ്ങ​ളാ​യി കു​ട്ടി​ക​ൾ​ക്കും യു​വ​ജ​ന​ങ്ങ​ൾ​ക്കും വി​ശ്വാ​സ​ജീ​വി​ത​ത്തി​ൽ വ​ള​രാ​നു​ത​കു​ന്ന ക്രി​സ്തീ​യ ജീ​വി​ത​മൂ​ല്യ​ങ്ങ​ൾ വി​വി​ധ​ശു​ശ്രൂ​ഷ​ക​ളി​ലൂ​ടെ പ​ക​ർ​ന്നു ന​ൽ​കാ​ൻ സാ​ധി​ക്കു​ന്ന​ത് ര​ണ്ടാം​ശ​നി​യാ​ഴ്ച ക​ണ്‍​വ​ൻ​ഷ​ന്‍റെ പ്ര​ധാ​ന സ​വി​ശേ​ഷ​ത​യാ​ണ്.

കു​ട്ടി​ക​ൾ​ക്കാ​യി ഓ​രോ​ത​വ​ണ​യും ഇം​ഗ്ലീ​ഷി​ൽ പ്ര​ത്യേ​ക ക​ണ്‍​വെ​ൻ​ഷ​ൻ​ത​ന്നെ ന​ട​ക്കു​ന്നു. അ​നേ​കം കു​ട്ടി​ക​ളും കൗ​മാ​ര​പ്രാ​യ​ക്കാ​രു​മാ​ണ് ഓ​രോ ര​ണ്ടാം​ശ​നി​യാ​ഴ്ച ക​ണ്‍​വ​ൻ​ഷ​നി​ലും മാ​താ​പി​താ​ക്ക​ളോ​ടോ മ​റ്റ് മു​തി​ർ​ന്ന​വ​ർ​ക്കൊ​പ്പ​മോ യു​കെ​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നാ​യി എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. കിം​ഗ്ഡം റ​വ​ലേ​റ്റ​ർ എ​ന്ന കു​ട്ടി​ക​ൾ​ക്കാ​യു​ള്ള മാ​സി​ക ഓ​രോ​രു​ത്ത​ർ​ക്കും സൗ​ജ​ന്യ​മാ​യി ന​ൽ​കി​വ​രു​ന്നു. ര​ണ്ടു വേ​ദി​ക​ളി​ലാ​യി ഒ​രേ​സ​മ​യം ഇം​ഗ്ലീ​ഷി​ലും മ​ല​യാ​ള​ത്തി​ലും ന​ട​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​നി​ൽ ക​ട​ന്നു​വ​രു​ന്ന ഏ​തൊ​രാ​ൾ​ക്കും മ​ല​യാ​ള​ത്തി​ലും ഇം​ഗ്ലീ​ഷി​ലും, മ​റ്റു ഭാ​ഷ​ക​ളി​ലും കു​ന്പ​സാ​രി​ക്കു​ന്ന​തി​നും സ്പി​രി​ച്വ​ൽ ഷെ​യ​റിം​ഗി​നു​മു​ള്ള സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും.

വി​വി​ധ പ്രാ​യ​ക്കാ​രാ​യ ആ​ളു​ക​ൾ​ക്ക് ഇം​ഗ്ലീ​ഷി​ലും മ​ല​യാ​ള​ത്തി​ലു​മു​ള്ള ബൈ​ബി​ൾ, പ്രാ​ർ​ഥ​നാ പു​സ്ത​ക​ങ്ങ​ൾ , മ​റ്റ് പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ല​ഭ്യ​മാ​ണ്.​പ​തി​വു​പോ​ലെ രാ​വി​ലെ 8 ന് ​മ​രി​യ​ൻ റാ​ലി​യോ​ടെ തു​ട​ങ്ങു​ന്ന ക​ണ്‍​വെ​ൻ​ഷ​നി​ൽ ഇ​ത്ത​വ​ണ​യും പ്ര​ത്യേ​ക കു​രി​ശി​ന്‍റെ വ​ഴി ഉ​ണ്ടാ​യി​രി​ക്കും . വൈ​കി​ട്ട് 4 ന് ​ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണ​ത്തോ​ടെ ക​ണ്‍​വ​ൻ​ഷ​ൻ സ​മാ​പി​ക്കും .

ക​ണ്‍​വൻ​ഷ​ന്‍റെ ആ​ത്മീ​യ​വി​ജ​യ​ത്തി​നാ​യി പ്രാ​ർ​ത്ഥ​നാ​സ​ഹാ​യം അ​പേ​ക്ഷി​ക്കു​ന്ന ഫാ.​സോ​ജി ഓ​ലി​ക്ക​ലും സെ​ഹി​യോ​ൻ കു​ടും​ബ​വും യേ​ശു​നാ​മ​ത്തി​ൽ മു​ഴു​വ​നാ​ളു​ക​ളെ​യും 13 ന് ​ര​ണ്ടാം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാം ബ​ഥേ​ൽ സെ​ന്‍റ​റി​ലേ​ക്ക് ക്ഷ​ണി​ക്കു​ന്നു.

അ​ഡ്ര​സ് :
ബ​ഥേ​ൽ ക​ണ്‍​വെ​ൻ​ഷ​ൻ സെ​ന്‍റ​ർ
കെ​ൽ​വി​ൻ വേ
​വെ​സ്റ്റ് ബ്രോം​വി​ച്ച്
ബ​ർ​മിം​ങ്ഹാം ( Near J1 of the M5)
B70 7JW.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

ജോ​ണ്‍​സ​ണ്‍-07506 810177
ഷാ​ജി-07878149670.
അ​നീ​ഷ്.-07760254700
ബി​ജു​മോ​ൻ മാ​ത്യു- 07515 368239



റി​പ്പോ​ർ​ട്ട്: ബാ​ബു ജോ​സ​ഫ്