ബ്ര. ​ചെ​റി​യാ​ൻ സാ​മു​വ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ത്തോ​ലി​ക്കാ ചൈ​ത​ന്യം പ്ര​സ​രി​പ്പി​ച്ച് മ​രി​യ​ൻ ടൈം​സ് വേ​ൾ​ഡ്
Friday, April 12, 2019 11:38 PM IST
ന്യൂ​കാ​സി​ൽ: ആ​ഗോ​ള ഓ​ണ്‍​ലൈ​ൻ മാ​ധ്യ​മ​ലോ​ക​ത്ത് സ​ഭ​യോ​ട് ചേ​ർ​ന്ന്, ക​ത്തോ​ലി​ക്കാ ചൈ​ത​ന്യം പ​ക​രു​ന്ന ക്വീ​ൻ മേ​രി മി​നി​സ്ട്രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​രി​യ​ൻ ടൈം​സ് വേ​ൾ​ഡ് ശ്ര​ദ്ധ നേ​ടു​ന്നു. മി​ക​ച്ച ഉ​ള്ള​ട​ക്ക​ത്തോ​ടെ സു​ന്ദ​ര​മാ​യി രൂ​പ​ക​ൽ​പ​ന ചെ​യ്തി​ട്ടു​ള്ള ഈ ​ക​ത്തോ​ലി​ക്കാ ന്യൂ​സ് പോ​ർ​ട്ട​ൽ ചു​ര​ങ്ങി​യ കാ​ല​ത്തി​നു​ള്ള ലോ​ക​മെ​ന്പാ​ടു​മു​ള്ള ക​ത്തോ​ലി​ക്കാ വാ​യ​ന​ക്കാ​രു​ടെ ഇ​ഷ്ട ഓ​ണ്‍​ലൈ​ൻ മാ​ധ്യ​മ​മാ​യി ഇ​തി​ന​കം മാ​റി​ക്ക​ഴി​ഞ്ഞു. ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭാ വാ​ർ​ത്ത​ക​ൾ മു​ത​ൽ ക്രി​സ്തീ​യ ആ​ധ്യാ​ത്മി​ക​ത​യി​ൽ വ​ള​രാ​ൻ സ​ഹാ​യ​ക​ര​മാ​യ ഫീ​ച്ച​റു​ക​ൾ വ​രെ ക​ത്തോ​ലി​ക്കാ ജീ​വി​തം ന​യി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ​ത്ത​രം വി​ഷ​യ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി രൂ​പ​ക​ൽ​പ​ന ചെ​യ്തി​ട്ടു​ള്ള മ​രി​യ​ൻ ടൈം​സ് അ​നേ​ക​രു​ടെ ജീ​വി​ത​ത്തി​ൽ പു​തി​യ ഉൗ​ർ​ജം പ​ക​ർ​ന്നു കൊ​ണ്ടി​രി​ക്കു​ന്നു. ക​ത്തോ​ലി​ക്കാ സ​ഭ​യോ​ടു​ള്ള വി​ധേ​യ​ത്വ​വും വി​ശ്വ​സ്ത​യു​മാ​ണ് മ​രി​യ​ൻ ടൈം​സി​നെ വ്യ​ത്യ​സ്ത​മാ​ക്കു​ന്ന​ത്.

വ​ത്തി​ക്കാ​നി​ൽ നി​ന്നു​ള്ള വാ​ർ​ത്ത​ക​ൾ, പ്ര​ത്യേ​കി​ച്ച് ഫ്രാ​ൻ​സി​സ് പാ​പ്പാ​യു​ടെ സ​ന്ദേ​ശ​ങ്ങ​ൾ അ​താ​ത് സ​മ​യ​ങ്ങ​ളി​ൽ വാ​യ​ന​ക്കാ​ർ​ക്കാ​യി എ​ത്തി​ക്കു​ന്ന​തോ​ടൊ​പ്പം മ​രി​യ​ൻ ടൈം​സ് ഇ​ന്ത്യ​യി​ൽ നി​ന്നും കേ​ര​ള​ത്തി​ൽ നി​ന്നും യു​എ​സ്, യൂ​റോ​പ്പ് തു​ട​ങ്ങി ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള വാ​ർ​ത്ത​ക​ളും എ​ത്തി​ക്കു​ന്നു. ആ​ത്മീ​യ ജീ​വി​ത​ത്തി​ന് പ്ര​ചോ​ദ​നം പ​ക​രു​ന്ന ഫീ​ച്ച​റു​ക​ൾ, മി​ക​ച്ച് എ​ഴു​ത്തു​കാ​രു​ടെ ഈ​ടു​റ്റ ആ​ത്മീ​യ ലേ​ഖ​ന​ങ്ങ​ൾ, മ​രി​യ​ൻ ദ​ർ​ശ​ന​ങ്ങ​ളും സ​ന്ദേ​ശ​ങ്ങ​ളും അ​വ​ത​രി​പ്പി​ക്കു​ന്ന പ്ര​ത്യേ​ക പം​ക്തി, സി​നി​മ, സം​ഗീ​തം, ക​ല എ​ന്നി​യ്ക്കാ​യു​ള്ള കോ​ളം, അ​നു​ദി​ന​വി​ശു​ദ്ധ​ർ തു​ട​ങ്ങി വി​ശേ​ഷ​പ്പെ​ട്ട പം​ക്തി​ക​ൾ മ​രി​യ​ൻ ടൈം​സ് വേ​ൾ​ഡി​നെ ആ​ത്മീ​യ വാ​യ​ന​യു​ടെ അ​തു​ല്യാ​നു​ഭ​വ​മാ​ക്കി മാ​റ്റു​ന്നു.

ഫി​ല​ഡ​ൽ​ഫി​യ ആ​സ്ഥാ​ന​മാ​യി ബ്ര. ​പി.​ഡി. ഡോ​മി​നി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് ആ​രം​ഭി​ച്ച ക്വീ​ൻ മേ​രി മി​നി​സ്ട്രി​യു​ടെ മാ​ധ്യ​മ​സം​രം​ഭ​ങ്ങ​ളി​ൽ ഏ​റ്റ​വും പു​തി​യ​താ​ണ് മ​രി​യ​ൻ ടൈം​സ് വേ​ൾ​ഡ് എ​ന്ന ഓ​ണ്‍​ലൈ​ൻ ന്യൂ​സ് പോ​ർ​ട്ട​ൽ. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ഴ്ച​ക്കാ​രു​ള്ള മ​ല​യാ​ളം ആ​ത്മീ​യ ചാ​ന​ലാ​യ മ​രി​യ​ൻ ടി​വി, മ​രി​യ​ൻ സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന വ​ർ​ണ​മാ​സി​ക മ​രി​യ​ൻ വോ​യ്സ്, ഇം​ഗ്ലീ​ഷ് മാ​സി​ക മ​രി​യ​ൻ ഫോ​ക്ക​സ് എ​ന്നി​വ​യാ​ണ് ക്വീ​ൻ മേ​രി മി​നി​സ്ട്രി​യു​ടെ മ​റ്റു മാ​ധ്യ​മ​ങ്ങ​ൾ.

ക്വീ​ൻ മേ​രി മി​നി​സ്ട്രി​യു​ടെ​യും മ​രി​യ​ൻ ടി​വി, മ​രി​യ​ൻ പ​ബ്ലി​ക്കേ​ഷ​ൻ​സ് എ​ന്നി​വ​യു​ടെ​യും യു​കെ​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ബ്ര. ​ചെ​റി​യാ​ൻ സാ​മു​വ​ലും പ​ന്ത്ര​ണ്ട് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ചേ​ർ​ന്ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​താ​യി​രി​ക്കും.

റി​പ്പോ​ർ​ട്ട്: ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ൽ