ഹ​രി​തോ​ർ​ജ​ത്തി​ൽ നി​ക്ഷേ​പം ഇ​ര​ട്ടി​യാ​ക്കാ​ൻ നോ​ർ​വേ
Friday, April 12, 2019 11:40 PM IST
ഓ​സ്ലോ: നോ​ർ​വേ​യു​ടെ സോ​വ​റീ​ൻ വെ​ൽ​ത്ത് ഫ​ണ്ടി​ൽ​നി​ന്ന് ഹ​രി​തോ​ർ​ജ മേ​ഖ​ല​യി​ൽ ന​ട​ത്തു​ന്ന നി​ക്ഷേ​പ​ങ്ങ​ൾ ഇ​ര​ട്ടി​യാ​ക്കാ​ൻ തീ​രു​മാ​നം. ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ സോ​വ​റീ​ൻ വെ​ൽ​ത്ത് ഫ​ണ്ടാ​ണ് നോ​ർ​വേ​യി​ലേ​ത്. ഒ​രു ട്രി​ല്യ​ൻ ഡോ​ള​റി​ലേ​റെ വ​രും ഇ​ത്.

ലി​സ്റ്റ് ചെ​യ്യാ​ത്ത പാ​ര​ന്പ​ര്യേ​ത​ര ഉൗ​ർ​ജ പ​ദ്ധ​തി​ക​ളി​ലും വ​ൻ മു​ത​ൽ​മു​ട​ക്ക് ഇ​തി​ൽ​നി​ന്നു ന​ട​ത്താ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ധ​ന​മ​ന്ത്രി സി​വ് ജെ​ൻ​സ​ൻ വ്യ​ക്ത​മാ​ക്കി. കാ​റ്റി​ൽ നി​ന്നും സൂ​ര്യ​നി​ൽ​നി​ന്നും ഉ​ൾ​പ്പെ​ടെ വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന പ​ദ്ധ​തി​ക​ൾ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

നി​ല​വി​ൽ സോ​വ​റീ​ൻ വെ​ൽ​ത്ത് ഫ​ണ്ടി​ന്‍റെ 66.3 ശ​ത​മാ​ന​വും ഓ​ഹ​രി​ക​ളി​ലാ​ണ് നി​ക്ഷേ​പി​ച്ചി​രി​ക്കു​ന്ന​ത്. 30.7 ശ​ത​മാ​നം ബോ​ണ്ടു​ക​ളി​ലും മൂ​ന്നു ശ​ത​മാ​നം റി​യ​ൽ എ​സ്റ്റേ​റ്റി​ലും നി​ക്ഷേ​പി​ച്ചി​ട്ടു​ണ്ട്. ലി​സ്റ്റ് ചെ​യ്ത പാ​ര​ന്പ​ര്യേ​ത​ര ഉൗ​ർ​ജ ക​ന്പ​നി​ക​ളി​ൽ ഇ​പ്പോ​ൾ ത​ന്നെ ഓ​ഹ​രി നി​ക്ഷേ​പ​മു​ണ്ട്. ലി​സ്റ്റ് ചെ​യ്യാ​ത്ത ക​ന്പ​നി​ക​ളെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി ഇ​ത് ഇ​ര​ട്ടി​യാ​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ