ഈസ്റ്റ് ലണ്ടൻ സെന്‍റ് ജോസഫ് മലങ്കര കത്തോലിക്കാ മിഷനിൽ വിശുദ്ധവാര ശുശ്രൂഷകൾ
Saturday, April 13, 2019 3:57 PM IST
ലണ്ടൻ: സീറോ മലങ്കര കത്തോലിക്കാ സഭയുടെ ഈസ്റ്റ് ലണ്ടൻ സെന്‍റ് ജോസഫ് മലങ്കര കാത്തലിക് മിഷൻ വിശുദ്ധവാര ശുശ്രൂഷകൾക്ക് ഒരുങ്ങി. ശുശ്രൂഷകൾക്ക് തിരുവനന്തപുരം മലങ്കര മേജർ സെമിനാരി റെക്ടർ ഫാ.കുര്യാക്കോസ് തടത്തിലും ഫാ.തോമസ് മടുക്കംമൂട്ടിലും നേതൃത്വം നൽകും.

ഓശാന ഞായറാഴ്ചയിലെ ശുശ്രൂഷകൾ 14 ന് രാവിലെ 11ന് ആരംഭിക്കും. പെസഹായുടെ ശുശ്രൂഷകൾ 18ന് വൈകുന്നേരം 6.30ന് തുടങ്ങും. ദു:ഖവെള്ളിയുടെ പ്രത്യേക ശുശൂഷകൾ 19 ന് രാവിലെ 8.30 മുതൽ ആരംഭിക്കും. ഉയിർപ്പിന്‍റെ ശുശ്രൂഷകൾ 20ന് രാത്രി ഒന്പതിന് വിശുദ്ധ കുർബാനയോടെ ആരംഭിക്കും.

വലിയ ആഴ്ചയിലെ മറ്റ് ദിവസങ്ങളിൽ വൈകുന്നേരം 7 ന് സന്ധ്യാപ്രാർത്ഥനയും വചന പ്രഘോഷണവും ക്രമീകരിച്ചിരിക്കുന്നു. ശുശ്രൂഷകളിൽ സംബന്ധിച്ച് ദൈവാനുഗ്രഹം പ്രാപിക്കാൻ ഏവരേയും സ്വാഗതം ചെയ്യുന്നു.

വിവരങ്ങൾക്ക്: ഷീൻ 075 44547007, സജി 07951221914

പള്ളിയുടെ വിലാസം: St. Anns Church - Mar lvanious Centre, Degenham, RM9 4SU.

റിപ്പോർട്ട്:അലക്സ് വർഗീസ്