കാർഡിഫിൽ ഫാ പൗലോസ് പാറേക്കര നേതൃത്വം നൽകുന്ന ധ്യാനം 15 ന്
Saturday, April 13, 2019 5:58 PM IST
കാർഡിഫ് : സെന്‍റ് ജോൺ ക്നാനായ യാക്കോബായ ഇടവകയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 15ന് (തിങ്കൾ) ഏകദിന ധ്യാനം നടത്തുന്നു. വൈകുന്നേരം അഞ്ചു മുതൽ രാത്രി 9 വരെ നടക്കുന്ന ധ്യാനം നയിക്കുന്നത് പ്രശസ്ത വചന പ്രഘോഷകൻ ഫാ. പൗലോസ് പാറേക്കരയാണ്.

വലിയ നോമ്പിനോടും കഷ്ടാനുഭവ ആഴ്ച്ചയോടും ചേർന്ന് നടത്തുന്ന ഏകദിന ധ്യാനത്തിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ ഏവരേയും സ്വാഗതം ചെയ്യുന്നതായി ഫാ. സജി ഏബ്രഹാം അറിയിച്ചു.

വിവരങ്ങൾക്ക്: ഏബ്രഹാം ചെറിയാൻ (സെക്രട്ടറി) :077 3561 0045, ജിജി ജോസഫ് (ട്രസ്റ്റി): 078 2844 0172.ധ്യാന സ്ഥലം: MARSH FIELD VILLAGE HALL, 3 WELL FIELD ROAD, MARSH FIELD, CARDIFF, CF3 2UB.