പ്രവാസി കേരള കോൺഗ്രസിന്‍റെ ആഭിമുഖ്യത്തിൽ യുകെയിൽ കെ.എം മാണി അനുസ്മരണം
Saturday, April 13, 2019 6:59 PM IST
ലണ്ടൻ: അന്തരിച്ച കേരള കോൺഗ്രസ് ചെയർമാനും ലീഡറുമായ കെ എം മാണിസാറിന്‍റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തികൊണ്ട് യുകെ യുടെ വിവിധ പ്രദേശങ്ങളിൽ അനുസ്മരണ സമ്മേളനങ്ങൾ സംഘടിപ്പിക്കുമെന്ന് പ്രവാസി കേരള കോൺഗ്രസ് നേതാക്കൾ അറിയിച്ചു.

വിവിധ പ്രദേശങ്ങളിൽ നടക്കുന്ന അനുസ്മരണ സമ്മേളനങ്ങളിൽ യു ഡി എഫിന്‍റെ വിവിധ ഘടക കക്ഷി നേതാക്കന്മാർ , മറ്റു രാഷ്ട്രീയ കക്ഷി നേതാക്കന്മാർ , വിവിധ സാമൂഹ്യ സാംസ്കാരിക നേതാക്കന്മാർ എന്നിവരും പങ്കെടുക്കും . ഒഐസിസി യുടെ നേതാക്കന്മാരും പ്രവർത്തകരും വിവിധ സ്ഥലങ്ങളിൽ നടക്കുന്ന സമ്മേളനങ്ങളിൽ പങ്കെടുക്കുമെന്ന് ഒഐസിസി നേതാക്കളായ ജയ്സൺ ജോർജ് , എബി സെബാസ്റ്റ്യൻ എന്നിവരും മുസ് ലിംലീഗിനുവേണ്ടി യു കെ ഘടകം സെക്രട്ടറി എൻ.കെ സഫീറും ( കെഎംസിസി) അറിയിച്ചു.

കേരളത്തിന്‍റെ സമഗ്ര വികസനത്തിനായി കഴിഞ്ഞ അര നൂറ്റാണ്ടിലേറെയായി കെ.എം മാണി ചെയ്ത സേവനങ്ങൾ യോഗത്തിൽ അനുസ്‌മരിക്കും. പ്രാവാസികളുടെ ഉന്നമനത്തിനായി നിരവധി കർമ്മ പദ്ധതികൾ വിഭാവനം ചെയ്യുകയും പ്രവാസികളുടെ പുനരധിവാസത്തിനായി ബജറ്റിലൂടെ പദ്ധതികൾ കൊണ്ടുവരികയും നടപ്പിലാക്കുകയും ചെയ്ത മാണിസാറിന്‍റെ നിസ്തുല സേവനങ്ങൾ പ്രവാസി സമൂഹത്തിനു ഒരിക്കലും വിസ്മരിക്കാനാവാത്തതാണ് . അധ്വാന വർഗ സിദ്ധാന്തം അവതരിപ്പിക്കുവാനായി ലണ്ടനിൽ 2012 ൽ എത്തിയപ്പോൾ പ്രവാസി കേരള കോൺഗ്രസിന്‍റേയും മറ്റു സംഘടനകളുടെയും ആഭിമുഖ്യത്തിൽ മാണി സാറിന് സ്വീകരണം നൽകിയിരുന്നു .

ആദ്യ സമ്മേളനം ശനിയാഴ്ച വൈകുന്നേരം ന്യൂകാസിലിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് ഷൈമോൻ തോട്ടുങ്കൽ ( 07737171244 ), ഷെല്ലി ഫിലിപ്പ് എന്നിവരുമായി ബന്ധപ്പെടുക .Address .west united reformed church hall , fenham , Newcastle , NE52DE

ലണ്ടനിൽ ഏപ്രിൽ 15ന് (തിങ്കൾ) വോക്കിംഗ് വെസ്റ്റ് ബൈ ഫ്‌ളീറ്റ്‌ കായൽ റസ്റ്ററന്‍റിലാണ് സമ്മേളനം ക്രമീകരിച്ചരിക്കുന്നത് . വൈകുന്നേരം ഏഴരക്ക് നടക്കുന്ന അനുശോചനസമ്മേളനത്തിൽ ലണ്ടനിലും സമീപ പ്രദേശങ്ങളിൽ നിന്നുമുള്ള വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന ആളുകൾ പങ്കെടുക്കും.

വിവരങ്ങൾക്ക്: പ്രവാസി കേരള കോൺഗ്രസ് ദേശീയ സെക്രട്ടറി സി.എ ജോസഫ് .ടോമിച്ചൻ കൊഴുവനാൽ , സോജി ടി മാത്യു ( ഫോൺ - 07846747602 , 07828704378 , 07939342568).

Address Kayal , 40 Station Approach, West Byfleet KT14 6NE

യോർക്കിലെ യോഗം ഏപ്രിൽ 14ന് (ഞായർ) ക്ലിഫ്ടൻ കമ്മ്യൂണിറ്റി സെന്‍ററിൽ ആണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത് .

വിവരങ്ങൾക്ക് ജോഷി അയർക്കുന്നവുമായി ( 07949447570 ) ബന്ധപ്പെടുക.

Address: Clifton community church York YO304WB.

ബ്രിസ്റ്റോളിൽ ഏപ്രിൽ 14 ന് (ഞായർ) വൈകുന്നേരം വിവിധ സംഘടനകൾ ഒന്ന് ചേർന്നാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത് .

വിവരങ്ങൾക്ക്: മാനുവൽ മാത്യുവുമായി ( 07737812369).

Address St. Joseph’s Hall, 232 forest Road, Bristol, BS16 3QT

ഒക്സ്ഫോർഡിൽ 15 ന് (തിങ്കൾ) വൈകുന്നേരം 4.30ന് കോർപ്പസ് ക്രിസ്റ്റി ചർച്ച് ഹാളിലും (ബിജു 07897677940 ), കേംബ്രിഡ്ജിൽ 23 ന് ( ജോയി വള്ളോംകോട് - 07725994904 ) അനുസ്മരണ സമ്മേളനം സംഘടിപ്പിക്കും . ബർമിംഗ്ഹാമിൽ അടുത്ത ആഴ്ച സമ്മേളനം നടക്കും. കൂടുതൽ വിവരങ്ങൾക്ക് ജിജി വരിക്കാശേരിയുമായി( 07861667386 ) ബന്ധപ്പെടുക., മാഞ്ചെസ്റ്ററിൽ യു ഡി എഫിന്‍റെ ആഭിമുഖ്യത്തിൽ ആണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ഷാജി വരാക്കുടി (07727604242 ), ഡോ .സിബി വേകത്താനം എന്നിവരുമായി ബന്ധപ്പെടുക .

ലെസ്റ്ററിൽ അടുത്ത ആഴ്ച അനുസ്മരണ സമ്മേളനം നടക്കും കൂടുതൽ വിവരങ്ങൾക്ക് ജെയ്‌മോൻ വഞ്ചിതനാവുമായി ( 07906578702 )ബന്ധപ്പെട്ടുക , കൊവെൻട്രിയിൽ ജോർജ്കുട്ടി എണ്ണപ്പളാശേരിയുടെയും( 07886865779 ) , നനീട്ടണിൽ ബിനു മുപ്രാപ്പള്ളിയുടെയും (07940353848 ) നേതൃത്വത്തിൽ അനുസ്മരണ സമ്മേളനങ്ങൾ സംഘടിപ്പിക്കും.

യു കെയുടെ മറ്റു ഭാഗങ്ങളിലും കൂടുതൽ അനുസ്മരണ സമ്മേളനങ്ങൾ നടക്കുന്നതിനുള്ള തയാറെടുപ്പുകൾ നടന്നുവരുന്നു . കെ എം മാണി സാറിനെ സ്നേഹിച്ചിരുന്ന എല്ലാവരെയും യു കെ യുടെ മണ്ണിൽ നടക്കുന്ന അനുസ്മരണ ചടങ്ങിലേക്ക് ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ ക്ഷണിക്കുന്നതായി ദേശീയ പ്രസിഡന്‍റ് ഷൈമോൻ തോട്ടുങ്കൽ, ജനറൽ സെക്രട്ടറിമാരായ ടോമിച്ചൻ കൊഴുവനാൽ , സി.എ ജോസഫ് എന്നിവർ അറിയിച്ചു .