ജർമനിയിലെ ഹെർണെ സെന്‍റ് മേരീസ് സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിലെ ഹാശാ ആഴ്ച ശുശ്രൂഷകൾ
Saturday, April 13, 2019 9:10 PM IST
ഹെർണെ: ജർമനിയിലെ ഹെർണെ സെന്‍റ് മേരീസ് സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിൽ ഏപ്രിൽ 13 ന് (ശനി) ഉച്ചകഴിഞ്ഞ് 3.30 ന് വിശുദ്ധ കുർബാനയും ഓശാന ശുശ്രൂഷയും ഉണ്ടായിരിക്കും.

ഏപ്രിൽ 19 ന് (വെള്ളി) രാവിലെ 10 മുതൽ ദുഃഖവെള്ളിയുടെ ശുശ്രൂഷയും 20 ന് (ശനി) ഉച്ചകഴിഞ്ഞ് 3.30 ന് വിശുദ്ധ കുർബാനയും തുടർന്ന് ഉയർപ്പിന്‍റെ ശുശ്രൂഷയും നടക്കും. വികാരി ഫാ. തോമസ് ജേക്കബ് മണിമല മുഖ്യകാർമികത്വം വഹിക്കും.

Address:Deutsche Strasse 1, Herne.

വിവരങ്ങൾക്ക് : ബേസിൽ ജോണ്‍ 0176 5793 2787.

റിപ്പോർട്ട്:ജോസ് കുന്പിലുവേലിൽ