കൊളോണിൽ ഓശാന ഞായർ ആചരണം 14 ന്
Saturday, April 13, 2019 9:20 PM IST
കൊളോണ്‍: യൂറോപ്പിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ കൊളോണിലെ ഇന്ത്യൻ കമ്യൂണിറ്റിയുടെ ഓശാന തിരുനാൾ ആചരണം ഏപ്രിൽ 14 ന് (ഞായർ) നടക്കും. വൈകുന്നേരം 5 ന് കൊളോണ്‍ മ്യൂൾഹൈമിലെ ലീബ്ഫ്രൗവൻ ദേവാലയ ഹാളിൽ (Adam str.21,51063 Koeln) ഓശാനയുടെ ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് പ്രദക്ഷിണത്തോടുകൂടി ദേവാലയത്തിൽ പ്രവേശിച്ച് ദിവ്യബലിയോടെ കർമ്മങ്ങൾ അവസാനിക്കും.

വിശുദ്ധവാരത്തിന്‍റെ ആരംഭം കുറിക്കുന്ന ഓശാനപ്പെരുന്നാളിന്‍റെ ഓർമ്മപുതുക്കാൻ എല്ലാ വിശ്വാസികളേയും സ്നേഹപൂർവം ക്ഷണിക്കുന്നതായി കമ്യൂണിറ്റി ചാപ്ളെയിൻ ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ അറിയിച്ചു.

വിവരങ്ങൾക്ക്:ഫാ.ഇഗ്നേഷ്യസ് ചാലിശേരി സി.എം.ഐ. 0221 629868/01789353004, ഡേവീസ് വടക്കുംചേരി (കോഓർഡിനേഷൻ കമ്മറ്റി കണ്‍വീനർ) 0221 5904183.

വെബ്സൈറ്റ്: www.indischegemeinde.de


റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ