മിൽപാർക്ക് പള്ളിയിൽ വിശുദ്ധ അന്തോണീസിന്‍റെ തിരുനാൾ ജൂണ്‍ 7 ന്
Tuesday, April 16, 2019 10:07 PM IST
മെൽബണ്‍: മിൽപാർക്ക് സെന്‍റ് ഫ്രാൻസിസ് അസിസി ദേവാലയത്തിൽ വിശുദ്ധ അന്തോണീസിന്‍റെ തിരുനാൾ ജൂണ്‍ 7 (വെള്ളി) ആഘോഷിക്കുന്നു. പാദുവയിൽ നിന്ന് കൊണ്ടുവ ന്ന വിശുദ്ധന്‍റെ തിരുശേഷിപ്പ് വണങ്ങുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്.

തിരുനാളിന് ഒരുക്കമായുള്ള നവനാൾ നൊവേന ഏപ്രിൽ 23 ന് (ചൊവ്വാ) മുതൽ ആരംഭിക്കും. ജൂണ്‍ 18 വരെ എല്ലാ ചൊവ്വാഴ്ചകളിലും വൈകുന്നേരം 6.30ന് ജപമാല, വിശുദ്ധ കുർബാന, നൊവേനയും ദിവ്യകാരുണ്യ ആശീർവാദം എന്നിവ ഉണ്ടായിരിക്കും.

നൊവേനയിലും വിശുദ്ധ കുർബാനയിലും പങ്കെടുത്ത് ദൈവാനുഗ്രഹം നേടാനായി ഏവരെയും ക്ഷണിക്കുന്നതായി അസിസ്റ്റന്‍റ് വികാരി ഫാ. ആന്‍റണി ക്രൂസ് അറിയിച്ചു.

വിലാസം: സെന്‍റ് ഫ്രാൻസിസ് അസിസി ചർച്ച്, 290 ചൈൽഡ്സ് റോഡ്, മിൽപാർക്ക്.

റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ