ഇറ്റലിയില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്‍ ദേശിയ കമ്മിറ്റി
Wednesday, April 17, 2019 10:16 PM IST
റോം: ആഗോള പ്രവാസി മലയാളികളുടെ ഏറ്റവും വലിയ ശൃംഖലയായ വേള്‍ഡ് മലയാളി ഫെഡറേഷന് ഇറ്റലിയില്‍ പുതിയ ദേശിയ കമ്മിറ്റി നിലവില്‍ വന്നു. രാജ്യത്തെ വിവിധ നഗരങ്ങളില്‍ നിന്നുള്ള മലയാളികളെ ഉള്‍പ്പെടുത്തിയാണ് ദേശിയ കമ്മിറ്റി രൂപീകരിച്ചത്.

ജോഷി ഒഡേറ്റില്‍ (റോം) പ്രസിഡന്‍റായും പിസായില്‍ നിന്നുള്ള ബിജു തോമസ് പുരയിടത്തിൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ജോസ് ലൂക്കോസ് (മിലാന്‍) വൈസ് പ്രസിഡന്‍റായും സാബു മാത്യു ജോയിന്‍റ് സെക്രട്ടറിയായും ശോഭ സോളമന്‍ (ട്രഷറര്‍, ല സ്‌പെസിയ), ആന്‍റോ കണ്ണംപള്ളി ( മീഡിയ ഫോറം കോഓര്‍ഡിനേറ്റര്‍, ഫിറെന്‍സെ), ജോസ് കുര്യന്‍ കിടങ്ങയില്‍, മിലാന്‍) എന്നിവരെയും വത്സമ്മ ജേക്കബ് (വിമന്‍സ് ഫോറം കോഓര്‍ഡിനേറ്റര്‍, റോം), ല്യൂഷ്യസ് കെ.എസ് (കള്‍ച്ചറല്‍ ഫോറം മെസിന), സെബാസ്റ്റ്യന്‍ കിഴക്കേമുറിയില്‍ (ബിസിനസ് ഫോറം കോഓര്‍ഡിനേറ്റര്‍, രാവെണ്ണ), ലിജോ ജോസഫ് കല്ലൂപ്പാറയില്‍ (ദേശിയ കോഓര്‍ഡിനേറ്റര്‍, സിയന്നാ) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

റിപ്പോർട്ട്: ജെജി മാത്യൂ മാന്നാർ