"വിശ്വാസനിറവ് 2019' ന് ഉജ്വലസമാപനം
Wednesday, April 17, 2019 11:04 PM IST
മെൽബൺ: സെന്‍റ് മേരീസ് ക്നാനായ കാത്തലിക് മിഷനിലെ സൺ‌ഡേ സ്കൂൾ വിദ്യാർഥികളുടെ ത്രിദിന ക്യാന്പ് "വിശ്വാസനിറവ്‌ 2019' ന് ഉജ്ജ്വല സമാപനം. ഏപ്രിൽ 11, 12, 13 തീയതികളിൽ സെന്‍റ് ആഗ്നസ് ചർച്ച് ഹൈയത്തിൽ ആയിരുന്ന ക്യാന്പ്.

മെൽബൺ സീറോ മലബാർ രൂപത യൂത്ത് അപ്പോസ്തലറ്റ് ഡയറക്ടർ ഫാ. സോജിൻ സെബാസ്റ്റ്യൻ ആൻഡ് ടീമിന്‍റെ നേതൃത്വത്തിൽ നയിക്കപ്പെട്ട ത്രിദിന ക്യാമ്പ് വൈവിധ്യമാർന്ന പരിപാടികൾക്കൊണ്ട് ഏവരുടെയും പ്രശംസ പിടിച്ചു പറ്റി.

ക്നാനായ മിഷന്‍റെ സൺ‌ഡേ സ്കൂൾ കോഓർഡിനേറ്റർസായ സിജോ ജോൺ, ജോർജ് പൗവത്തിൽ, കൈക്കാരന്മാരായ ആന്റണി പ്ലാക്കൂട്ടത്തിൽ, ഷിനു ജോൺ, സെക്രട്ടറി ഷിജു കുരുവിള, പാരിഷ് കൌൺസിൽ മെംബേർസ്, സൺ‌ഡേ സ്കൂൾ അധ്യാപകർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ചാപ്ലിൻ ഫാ. പ്രിൻസ് തൈപുരയിടത്തിൽ, ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളി എന്നിവരുടെ കാർമികത്വത്തിൽ നടത്തപ്പെട്ട വിശുദ്ധകുർബാനയും ഏവർക്കും ആല്മീയ ഉണർവു നൽകി. ഫാ. തോമസ് കുമ്പുക്കൽ പരിപാടികൾക്ക് എല്ലാവിധ ഭാവുകങ്ങളും നേർന്നു.

മാതാപിതാക്കൾക്കുവേണ്ടി സോജിൻ സെബാസ്റ്റ്യന്‍റെ നേതൃത്വത്തിൽ പ്രത്യേക സെമിനാറും നടത്തപ്പെട്ടു. ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളിയുടെയും സോജിൻ സെബാസ്റ്റ്യന്‍റേയും ജന്മദിനാഘോഷവും പരിപാടികൾക്ക് മാറ്റുകൂട്ടി.

റിപ്പോർട്ട്: സോളമൻ ജോർജ്