ജർമനിയിലെ വിവിധ മലയാളി കമ്യൂണിറ്റികളുടെ വിശുദ്ധവാര പരിപാടികൾ
Thursday, April 18, 2019 12:32 AM IST
കൊളോണ്‍: കൊളോണ്‍ ആസ്ഥാനമായുള്ള ഇന്ത്യൻ കമ്യൂണിറ്റിയുടെ വിശുദ്ധവാര പരിപാടികൾ താഴെപ്പറയുന്നു.

ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകും. ഏപ്രിൽ 18 ന് (വ്യാഴാഴ്ച) വൈകുന്നേരം 6 ന് പെസഹാ തിരുക്കർമ്മങ്ങൾ ആരംഭിയ്ക്കും. കാലുകഴുകൽ ശുശ്രൂഷ, ദിവ്യബലി, പാനവായന, അപ്പം മുറിയ്ക്കൽ, ആരാധന തുടങ്ങിയവയായിരിക്കും പ്രധാന ചടങ്ങുകൾ.

19 ന് ദുഖ:വെള്ളിയാഴ്ച വൈകുന്നേരം 3.45 ന് പാനവായനയോടെ കർമ്മങ്ങൾ ആരംഭിക്കും. തുടർന്ന് പീഡാനുഭവ ശുശ്രൂഷകൾ, കുരിശിന്‍റെ വഴി, രൂപം ചുംബിക്കൽ, കയ്പ്പുനീർ കുടിയ്ക്കൽ എന്നീ ചടങ്ങുകൾ ഉണ്ടായിരിക്കും.

ഉയിർപ്പു തിരുനാൾ കർമ്മങ്ങൾ ഏപ്രിൽ 20 ന് (ശനി) രാത്രി ഒൻപതു മണിയ്ക്ക് പള്ളിയങ്കണത്തിൽ ഉയിർപ്പിന്‍റെ ശുശ്രൂഷകൾ ആരംഭിച്ച് പുതുവെളിച്ചത്തിന്‍റെ പ്രതീകമായി കത്തിച്ച മെഴുകുതിരിയും കൈയ്യിലേന്തി പ്രദക്ഷിണത്തോടുകൂടി വിശ്വാസികൾ ദേവാലയത്തിൽ പ്രവേശിയ്ക്കും. തുടർന്ന് ഉയിർപ്പും ആഘോഷമായ ദിവ്യബലിയും നടക്കും.

എല്ലാ തിരുക്കർമ്മങ്ങളും കൊളോണ്‍ ബുഹ്ഹൈമിലെ സെന്‍റ് തെരേസിയാ ദേവാലയത്തിലാണ് (An St.Theresia 6, 51063 Koeln) ക്രമീകരിച്ചിരിയ്ക്കുന്നത്.

യാത്രാസൗകര്യം : Busverbindung ; von Koeln –Meuhlheim (Wienerplatz):Linie 159,Richtung – Herlerring,Haltestelle-Meuhlheimerring (zweite Haltestelle nach Wienerplatz, Belgischgladbacher Strasse ),Fussweg 3 Minuten.

വിവരങ്ങൾക്ക്: ഫാ.ഇഗ്നേഷ്യസ് ചാലിശേരി സി.എം.ഐ,(കമ്യൂണിറ്റി ചാപ്ളെയിൻ) ഫോണ്‍: 0221 629868, ഡേവീസ് വടക്കുംചേരി (കണ്‍വീനർ)0221 5904183.

Website:www.indischegemeinde.de

മലങ്കര കത്തോലിക്കാ സമൂഹത്തിന്‍റെ വിശുദ്ധവാര ഈസ്റ്റർ ശുശ്രൂഷകൾ

സീറോ മലങ്കര കാത്തലിക് മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയുടെ ജർമൻ റീജിയന്‍റെ ഈ വർഷത്തെ ദുഖ:വെള്ളി, ഈസ്റ്റർ ശുശ്രൂഷകൾ താഴെപ്പറയുന്ന പ്രകാരം ക്രമീകരിച്ചിരിയ്ക്കുന്നതായി മലങ്കരസഭാ ഭരണസമിതി അറിയിച്ചു. ഏവരേയും ഹാശാ ആഴ്ചയിലെ വിശുദ്ധ കർമ്മങ്ങളിലേയ്ക്ക് സ്നേഹപൂർവം ക്ഷണിയ്ക്കുന്നു.

ദുഃഖവെള്ളി, ഈസ്റ്റർ ശുശ്രൂഷകൾ

ബോണ്‍/കൊളോണ്‍: ബോണിലെ ബാർബറാ ദേവാലയത്തിൽ (St.Barbara Kirche, Roettgener strasse 30,53127 Bonn) ഏപ്രിൽ 19 ന് (വെള്ളി) രാവിലെ ഒന്പതിന് ദുഃഖവെള്ളി ശുശ്രൂഷയും, 21 ന് ഈസ്റ്റർ ഞായർ ഉച്ചകഴിഞ്ഞ് 3.30 ന് ഉയിർപ്പുതിരുനാൾ കർമങ്ങളും തുടർന്നു വിശുദ്ധ കുർബാനയും നടക്കും.

വിവരങ്ങൾക്ക്: വർഗീസ് കർണാശേരിൽ 02233 345668, ഫാ. മാത്യു 0228 643455.

ക്രേഫെൽഡ്: ജോഹാനസ് ബാപ്റ്റിസ്റ്റ് ദേവാലയത്തിൽ (St.Johannes Baptist Kirche, Johannes Platz 40,47805 Krefeld) 19 ന് രാവിലെ 8.30 ന് ദുഃഖവെള്ളി ശുശ്രൂഷകളും ഈസ്റ്റർ ഞായർ 21 ന് ഉച്ചകഴിഞ്ഞ് രണ്ടിന് ഉയിർപ്പുതിരുനാൾ കർമങ്ങളും നടക്കും.

വിവരങ്ങൾക്ക്: ജോർജുകുട്ടി കൊച്ചേത്തു 02151 316522, മാർക്കസ് 02162 979345.

ഫ്രാങ്ക്ഫർട്ട് : ഹെർസ് ജേസു ദേവാലയത്തിൽ (Herz Jesu Kirche, Eckenheimer Landstrasse 326, 60435 Frankfurt Eckenheim) 19 ന് രാവിലെ ഒന്പതിന് ദുഃഖവെള്ളി ശുശ്രൂഷകളും, 21 ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് ഉയിർപ്പു തിരുനാളും നടക്കും.

വിവരങ്ങൾക്ക്: കോശി തോട്ടത്തിൽ 06109 739832, മാണി 0607442942, ഫാ.സന്തോഷ് തോമസ് (കോഓർഡിനേറ്റർ, സീറോ മലങ്കര കമ്യൂണിറ്റി, ഫ്രാങ്ക്ഫർട്ട്, ജർമനി) 0612844071/017680383083, ഫാ.ജോസഫ് ചേലംപറന്പത്ത് 0228 28619809(ചാപ്ളെയിൻ, കൊളോണ്‍ അതിരൂപത).ഫാ.പോൾ മാത്യു ഒഐസി (ക്രേഫെൽഡ്)02431974313 18,ഫാ.ജേക്കബ് വാഴക്കുന്നത്ത് (ഡോർട്ട്മുണ്ട്) 02542 87896 40.


ഫ്രാങ്ക്ഫർട്ടിലെ സീറോ മലബാർ സമൂഹത്തിന്‍റെ വിശുദ്ധവാര പരിപാടികൾ

ഫ്രാങ്ക്ഫർട്ടിലെ സീറോമലബാർ സമൂഹത്തിന്‍റെ വിശുദ്ധവാര തിരുക്കർമ്മങ്ങൾ താഴെപ്പറയുന്ന രീതിയിലാണ് ക്രമീകരിച്ചിരിയ്ക്കുന്നത്. സെന്‍റ് അന്‍റോണിയൂസ് ദേവാലയത്തിലാണ് (St. Christophorus Kirche, Preungesheim,An den Drei Steinen 42, 60435 Frankfurt (M) പരിപാടികൾ.

ഏപ്രിൽ 18 ന് പെസഹാവ്യാഴം

വൈകുന്നേരം 5 മണി. കാലുകഴുകൽ ശുശ്രൂഷ
വി. കുർബാന, ആരാധന, അപ്പം മുറിക്കൽ ശുശ്രൂഷ.

ഏപ്രിൽ 19 ന് ദു:ഖവെള്ളി

രാവിലെ 9 ന് ദേവാലയ ഹാളിൽ തിരുക്കർമ്മങ്ങൾ കുരിശിന്‍റെ വഴിയോടുകൂടി ആരംഭിയ്ക്കും.

ഏപ്രിൽ 21 ന് (ഞായർ), ഉയിർപ്പുതിരുനാൾദിവസം വൈകുന്നേരം നാലു മണിക്ക് തിരുക്കർമ്മങ്ങൾ ആരംഭിയ്ക്കും.

വിവരങ്ങൾക്ക്: വികാരി ഫാ. തോമസ് വട്ടുകുളം സിഎംഎഫ് 06961000917, 01573 5461964, ബിജൻ കൈലാത്ത് 01522 9543425. www.syromalabar-frankfurt.com

ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ തിരുക്കർമ്മങ്ങൾ

ബോണ്‍: ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ ഹാശാ ആഴ്ച തിരുക്കർമ്മങ്ങൾ താഴെപ്പറയുംവിധം ക്രമപ്പെടുത്തിയിരിയ്ക്കുന്നതായി സഭാ കമ്മറ്റിയറിയിച്ചു. ഫാ.കോശി വർഗീസ് കർമ്മങ്ങൾക്ക് കാർമ്മികത്വം വഹിക്കും.

പെസഹാ തിരുക്കർമ്മങ്ങൾ വുപ്പർത്താലിലെ സെന്‍റ് മിഷായേൽ പള്ളിയിൽ(St. Michael Kirche,Leipzigerstr.41, 42109 Wuppertal) ഏപ്രിൽ 17 ന് വൈകുന്നേരം പെസഹായുടെ ശുശ്രൂഷയും തുടർന്ന് വി. കുർബാനയും ഉണ്ട ായിരിക്കും.

ദു:ഖവെള്ളി ശുശ്രൂഷകൾ ഏപ്രിൽ 19 ന് സെന്‍റ് അഗസ്റ്റിനിലെ സ്റ്റൈലർ മിഷൻ ആസ്ഥാനത്ത് (Steyler Missionare e.V, St. Augustin Arnold Jansen Str.30,53757 St. Augustin)രാവിലെ ഒൻപതു മുതൽപ്രഭാത നമസ്കാരത്തോടെ ആരംഭിക്കും. തുടർന്ന് പ്രാർഥനകളും പ്രദക്ഷിണവും, സ്ലീബാ ആഘോഷം, സ്ലീബാ വന്ദനം, കബറടക്കം, കയ്പ്പുനീർ ഉണ്ടായിരിക്കും. തുടർന്നു വിശ്വാസികൾക്കായി നേർച്ച കഞ്ഞിയും ക്രമീകരിച്ചിട്ടുണ്ട്.

ദുഃഖശനി കർമ്മങ്ങൾ വുർസലനിൽ(Pleyer Str. 58, 52146 Wuerselen) 20 ന് രാവിലെ 10.45 ന് വിശുദ്ധ കുര്ബാനയും, വാങ്ങിപ്പോയവര്ക്കും വേണ്ടി പ്രത്യേകം പ്രാര്ത്ഥനയും ഉണ്ടായിരിക്കും. 21 ന് ഞായറാഴ്ച രാവിലെ 9.45 മുതൽ സെന്‍റ് അഗസ്റ്റിനിലെ സ്റ്റൈലർ മിഷൻ ആസ്ഥാനത്ത്(Steyler Missionare e.V, St. Augustin Arnold Jansen Str.30,53757 St. Augustin) ഉയിർപ്പിന്‍റെ ശുശ്രൂഷകൾ ആരംഭിക്കും. ഉയിർപ്പിന്‍റെ പ്രഖ്യാപനം വി. കുർബാന, സ്ലീബാ ആഘോഷവും തുടർന്ന് സ്നേഹ വിരുന്നോടെ ഈ വർഷത്തെ വിശുദ്ധ വാരം സമാപിക്കും.

വിവരങ്ങൾക്ക് : മാത്യു കാക്കനാട്ടുപറന്പിൽ 0 626836403

ലാറ്റിൻ കാത്തലിക് അസോസിയേഷൻ ഇൻ ജർമനി

ദുഖവെള്ളി ശുശ്രൂഷകൾ ഏപ്രിൽ 19 ന് വൈകുന്നേരം അഞ്ചുമണിയ്ക്ക് കുരിശിന്‍റെ വഴിയോടെയും, ഈസ്റ്റർ ആഘോഷം ഏപ്രിൽ 22 ന് വെകുന്നേരം നാലര മണിയ്ക്ക് ഹാഗനിലെ ഹൈലിഗ് ഗൈസ്റ്റ് ദേവാലയത്തിൽ (Heilig Geist, Willdestr. 19, 58093 Hagen) നടക്കും.


John Daniel (02334/5043342), Yesudas.P.T (0211/4089638, Cheriyan M.P (02224/74708) ,William Pathrose (0211/402410).

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ