ഡബ്ലിനിലെ സീറോ മലബർ സമൂഹം ദുഃഖവെള്ളി ആചരിച്ചു; ഈസ്റ്റർ കുർബാന 9 കുർബാന സെന്‍ററുകളിൽ
Saturday, April 20, 2019 4:21 PM IST
ഡബ്ലിൻ: മനുഷ്യരക്ഷയ്‌ക്കായി കാൽവരികുരിശിൽ മരിച്ച യേശുവിന്‍റെ പീഡാസഹനത്തിന്‍റെ ഓർമ്മയിൽ ഡബ്ലിനിലെ സീറോ മലബാർ സമൂഹം ദുഃഖവെള്ളി ആചരിച്ചു. ലൂക്കൻ, ഫിബ്സ്ബെറോ, ഇഞ്ചിക്കോർ കുർബാന സെന്‍ററുകൾ സംയുക്തമായി പാമേഴ്സ്ടൗണിൽ നടന്ന ധ്യാന മധ്യേ ദുഃഖവെള്ളിയുടെ ശുശ്രൂഷകൾ നടത്തി. ധ്യാനം ഇന്നും (വലിയ ശനി) രാവിലെ 9:30 മുതൽ 4 വരെ ഉണ്ടായിരിക്കും. ഡബ്ലിൻ സീറോ മലബാർ സഭയുടെ ചുമതലയുള്ള ചാപ്ലിൻ റവ. ഡോ. ക്ലമൻ്റ് പാടത്തിപറമ്പിലിന്‍റെ നേതൃത്വത്തിൽ പത്തോളം വൈദീകർ വിവിധ ശുശ്രൂഷകളിൽ പങ്കെടുത്തു.

താല ഫെർട്ടക്കയിൻ ദേവലയത്തിൽ രാവിലെ 10 മുതൽ നടന്ന ദുഃഖവെള്ളി ആചരണത്തിൽ താല സബ് സോണിലെ താലാ, ബ്ലാക്ക് റോക്ക്, ബ്രേ കുർബാന സെന്‍ററുകളിലെ വിശ്വാസികൾ പങ്കെടുത്തു. ശുശ്രൂഷകൾക്ക് ഫാ. രാജേഷ് മേച്ചിറാകത്ത് കാർമികത്വം വഹിച്ചു. പീഡാനുഭവ ശുശ്രൂഷകള്‍ക്കുശേഷം ഉച്ചക്ക് നടന്ന നേർച്ച കഞ്ഞിയും പയറും ഭക്ഷണത്തോടെ ദുഃഖവെള്ളിയുടെ തിരുക്കര്‍മ്മള്‍ സമാപിച്ചു.

രാവിലെ 9 നു ഹൺസ്ടൗൺ തിരുഹൃദയ ദേവാലയത്തിൽ ബ്ലാഞ്ചർസ്ടൗൺ, ബ്യൂമൗണ്ട്, സോർഡ്സ് കുർബാന സെന്‍ററുകൾ നടത്തിയ ശുശ്രൂഷകൾക്ക് ഫാ. റോയ് വട്ടക്കാട്ട് മുഖ്യ കാർമികത്വം വഹിച്ചു. പീഡാനുഭവ വായന, കുരിശിന്‍റെ വഴി തുടങ്ങിയ ശുശ്രൂഷകൾ നടന്നു.

പുത്തൻ വെള്ളം, തീ വെഞ്ചരിപ്പ്, മാമോദീസാ വൃതനവീകരണം തുടങ്ങിയ വലിയ ശനിയാഴ്ചയിലെ ശുശ്രൂഷകൾ ഇന്നു രാവിലെ 9 തിനു ഹൺസ്ടൗൺ തിരുഹൃദയ ദേവാലയത്തിലും 10 ന് താല ഫെർട്ടകയിൻ ദേവാലയത്തിലും പാമേഴ്സ്ടൗണിൽ നടക്കുന്ന ധ്യാന മധ്യേയും നടന്നു.

ഉയിർപ്പിന്‍റെ സ്മരണപുതുക്കുന്ന ഈസ്റ്റർ ആഘോഷങ്ങൾക്കായി ഡബ്ലിൻ സീറോ മലബാർ സഭ ഒരുങ്ങി. അൻപത് ദിവസത്തെ നോമ്പാചരണത്തിന്‍റെ വിശുദ്ധിയോടെയോടെ ക്രൈസ്തവ സമൂഹം നാളെ ഈസ്റ്റർ ആഘോഷിക്കും.

ഈസ്റ്റർ കുർബാനയുടെ ക്രമീകരണം

Tallaght - Church of the Incarnation, Ferttercain - Saturday 7 PM

Lucan - Divine Mercy Church - Satuday 11 PM

Blackrock - Church of the Guardian Angels - Saturday 11 PM

Swords - St. Finian’s Church, Rivervally - Satuday 11:30 PM

Blanchardstown - Church of the Sacred Heart of Jesus, Huntstown - Sunday 9 AM

Bray - St. Fergal’s Church - Sunday 12 Noon

Phibsborough - St. Peter’s Church - Sunday 12:45 PM

Beaumont - Church of the Nativity of our Lord - Sunday 4 PM

റിപ്പോർട്ട്: ജയ്സൺ കിഴക്കയിൽ