ഡൽഹിയിലെ വിവിധ പള്ളികളിൽ ദുഃഖവെള്ളി ആചരിച്ചു
Saturday, April 20, 2019 6:53 PM IST
ന്യൂഡൽഹി: ഡൽഹിയിലെ വിവിധ ദേവാലയങ്ങളിൽ ക്രൈസ്തവർ യേശുവിന്‍റെ പീഡാസഹനത്തെ അനുസ്മരിച്ച് ദുഃഖ വെള്ളി ആചരിച്ചു.

ടാഗോർ ഗാർഡൻ നിർമ്മൽ ഹൃദയ് പള്ളിയിലും മോട്ടിഖാൻ സെന്‍റ് തോമസ് ചർച്ചിലും ഗോൾ ദാക് കാനായ് സേക്രഡ് ഹാർട്ട് ചർച്ചിലും ആർകെ പുരം സെന്‍റ് തോമസ് ചർച്ചിലും ജസോല ഫാത്തിമ മാതാ ഫൊറോന പള്ളിയിലും മയൂർ വിഹാർ സെന്‍റ് ജയിംസ് ഓർത്തഡോക്സ് ചർച്ചിലും ദിൽഷാദ് ഗാർഡൻ സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ചിലും നോയിഡ മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ചിലും നടന്ന കുരിശിന്‍റെ വഴിയിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു.