സം​ശ​യം കൂ​ടി; മ​ദ്യ​ല​ഹ​രി​യി​ൽ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി
Monday, April 22, 2019 9:46 PM IST
മം​ഗ​ളൂ​രു: മ​ദ്യ​ല​ഹ​രി​യി​ൽ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി. മം​ഗ​ളൂ​രു കാ​വൂ​ർ ദെ​രെ​ബെ​യ്ൽ ബോ​രു​ഗു​ഡ്ഡെ​യി​ൽ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​ണ് സം​ഭ​വം. നാ​ൽ​പ​ത്തി​യ​ഞ്ചു​കാ​ര​നാ​യ ശ​ര​ണ​പ്പ​യാ​ണ് ഭാ​ര്യ മ​ഞ്ജു​ള​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഭാ​ര്യ​യു​ടെ സ്വ​ഭാ​വ​ത്തെ​ക്കു​റി​ച്ചു​ള്ള സം​ശ​യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

പു​ല​ർ​ച്ചെ മ​ഞ്ജു​ള​യു​ടെ നി​ല​വി​ളി കേ​ട്ട് എ​ത്തി​യ അ​യ​ൽ​വാ​സി സ​തീ​ഷ് അ​മീ​ൻ ക​ണ്ട​ത് ശ​ര​ണ​പ്പ ഭാ​ര്യ​യെ ക​ത്തി​കൊ​ണ്ട് പ​ല​ത​വ​ണ കു​ത്തു​ന്ന​താ​ണ്. സ​തീ​ഷി​നെ ക​ണ്ട ശ​ര​ണ​പ്പ ക​ത്തി താ​ഴെ​യി​ട്ട് ഓ​ടി​ര​ക്ഷ​പെ​ട്ടു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മ​ഞ്ജു​ള സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. ശ​ര​ണ​പ്പ​യ്ക്കെ​തി​രേ കേ​സെ​ടു​ത്ത പോ​ലീ​സ് ഇ​യാ​ൾ​ക്കാ​യി തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു.