ല​ങ്ക​ൻ സ്ഫോ​ട​ന​ത്തെ മെ​ർ​ക്ക​ൽ അ​പ​ല​പി​ച്ചു
Tuesday, April 23, 2019 9:54 PM IST
ബ​ർ​ലി​ൻ: ശ്രീ​ല​ങ്ക​യി​ൽ ഇ​രു​നൂ​റി​ല​ധി​കം പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ബോം​ബ് സ്ഫോ​ട​ന​ങ്ങ​ളെ ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ അം​ഗ​ല മെ​ർ​ക്ക​ൽ അ​പ​ല​പി​ച്ചു. മ​ത​സ്പ​ർ​ധ​യും അ​സ​ഹി​ഷ്ണു​ത​യു​മാ​ണ് ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ളി​ൽ പ്ര​തി​ഫ​ലി​ക്കു​ന്ന​തെ​ന്നും ഇ​തൊ​രി​ക്ക​ലും വി​ജ​യി​ക്കാ​ൻ പാ​ടി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

ഈ​സ്റ്റ​ർ ആ​ഘോ​ഷി​ക്കാ​ൻ ഒ​ത്തു​കൂ​ടി​യ​വ​രെ​യാ​ണ് ആ​ക്ര​മ​ണ​കാ​രി​ക​ൾ ല​ക്ഷ്യ​മി​ട്ട​തെ​ന്ന​ത് ഞെ​ട്ടി​ക്കു​ന്ന​താ​ണ്. ബു​ദ്ധി​മു​ട്ടേ​റി​യ സ​മ​യ​ത്ത് ജ​ർ​മ​നി ശ്രീ​ല​ങ്ക​യ്ക്കൊ​പ്പം ചേ​ർ​ന്നു നി​ൽ​ക്കു​ക​യാ​ണെ​ന്നും മെ​ർ​ക്ക​ൽ ഉ​റ​പ്പു ന​ൽ​കി.

ശ്രീ​ല​ങ്ക​ൻ സ​ർ​ക്കാ​രി​നു മെ​ർ​ക്ക​ൽ അ​യ​ച്ച ടെ​ലി​ഗ്രാം സ​ന്ദേ​ശം അ​വ​രു​ടെ ഒൗ​ദ്യോ​ഗി​ക വ​ക്താ​വ് ട്വി​റ്റ​റി​ൽ പ​ങ്കു​വ​യ്ക്കു​ക​യാ​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ