കേ​ളി അ​ന്താ​രാ​ഷ്ട്ര ക​ലാ​മേ​ള ജൂ​ണ്‍ 8, 9 തീ​യ​തി​ക​ളി​ൽ; ര​ജി​സ്ട്രേ​ഷ​ൻ മെ​യ് 12 വ​രെ
Tuesday, April 23, 2019 10:17 PM IST
സൂ​റി​ക്ക്: ഭാ​ര​ത​ത്തി​ന് പു​റ​ത്തു​വ​ച്ചു ന​ട​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ യു​വ​ജ​നോ​ൽ​സ​വ​മാ​യ കേ​ളി അ​ന്താ​രാ​ഷ്ട്ര ക​ലാ​മേ​ള​യു​ടെ ര​ജി​സ്ട്രേ​ഷ​ൻ പു​രോ​ഗ​മി​ക്കു​ന്ന​താ​യി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ റീ​ന അ​ബ്ര​ഹാം അ​റി​യി​ച്ചു. . കേ​ളി സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ വേ​ദി​യൊ​രു​ക്കു​ന്ന പ​തി​നാ​റാ​മ​ത് ക​ലാ​മേ​ള​യാ​ണ് ഈ ​വ​ർ​ഷം അ​ര​ങ്ങേ​റു​ക. ഇ​തി​നോ​ട​കം നൂ​റോ​ളം പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്തു. കേ​ളി ക​ലാ​മേ​ള​യു​ടെ ര​ജി​സ്ട്രേ​ഷ​ൻ www.kalamela.com വ​ഴി മാ​ത്ര​മേ സാ​ധി​ക്കു​ക​യു​ള്ളൂ. മെ​യ് 12 ന് ​ര​ജി​സ്ട്രേ​ഷ​ൻ അ​വ​സാ​നി​ക്കും.

ഇ​ന്ത്യ​ൻ എം​ബ​സി ബേ​ണി​ന്‍റെ പൂ​ർ​ണ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് കേ​ളി ക​ലാ​മേ​ള 2019 അ​ര​ങ്ങേ​റു​ന്ന​ത്. കേ​ളി എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യും ക​ലാ​മേ​ള ക​മ്മി​റ്റി​യും സം​യു​ക്ത​മാ​യി ക​ലാ​മേ​ള​യു​ടെ സു​ഗ​മ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

ജൂ​ണ്‍ 8, 9 തീ​യ​തി​ക​ളി​ൽ സൂ​റി​ച്ചി​ലെ ഫെ​റാ​ൽ​ടോ​ർ​ഫി​ലാ​ണ് പ​തി​വ് പോ​ലെ ഈ ​വ​ർ​ഷ​വും ക​ലാ​മേ​ള അ​ര​ങ്ങേ​റു​ക. നൃ​ത്ത​നൃ​ത്ത്യേ​ത​ര ഇ​ന​ങ്ങ​ളി​ൽ വി​വി​ധ​മ​ൽ​സ​ര​ങ്ങ​ൾ മൂ​ന്നു സ്റ്റേ​ജു​ക​ളി​ലാ​യി അ​ര​ങ്ങേ​റും. സൂ​പ്പ​ർ ഷോ​ർ​ട്ട് ഫി​ലി​മി​ന് ലോ​ക​ത്തി​ലെ​വി​ടെ നി​ന്നും എ​ൻ​ട്രി ന​ൽ​കാ​വു​ന്ന​താ​ണ്. സൂ​ര്യ ഇ​ന്ത്യാ ക​ലാ​തി​ല​കം ക​ലാ​പ്ര​തി​ഭ, കേ​ളി ക​ലാ​ര​ത്ന ഫാ. ​ആ​ബേ​ൽ മെ​മ്മോ​റി​യ​ൽ അ​വാ​ർ​ഡു​ക​ൾ​ക്ക് പു​റ​മെ മ​ത്സ​ര​വി​ജ​യി​ക​ൾ​ക്കെ​ല്ലാ​വ​ർ​ക്കും ട്രോ​ഫി​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ന​ൽ​കി ആ​ദ​രി​ക്കും.

ഇ​ന്ത്യ​ൻ ക​ല​ക​ളെ യൂ​റോ​പ്യ​ൻ മ​ണ്ണി​ൽ വെ​ള്ള​വും വെ​ളി​ച്ച​വും ന​ൽ​കി ഉൗ​ട്ടി വ​ള​ർ​ത്തു​ന്ന ഉ​ത്കൃ​ഷ്ട പ്ര​വൃ​ത്തി​യാ​ണ് അ​റി​യ​പ്പെ​ടു​ന്ന സാ​മൂ​ഹ്യ സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ കേ​ളി ചെ​യ്തു വ​രു​ന്ന​ത്. ഈ ​മ​ത്സ​ര വേ​ദി​യി​ൽ നി​ന്നും ഉ​ദി​ച്ചു വ​ന്ന നി​ര​വ​ധി താ​ര​ങ്ങ​ളാ​ണ് യൂ​റോ​പ്പി​ൽ ശോ​ഭി​ക്കു​ന്ന​ത്.

അ​ന്പ​തി​ല​ധി​കം ജ​ഡ്ജ​സ് നൂ​റോ​ളം വോ​ള​ന്‍റീ​യേ​ഴ്സ് നി​ര​വ​ധി ക​ലാ​കാ​രി​ക​ളും ക​ലാ​കാ​ര·ാ​രും മൂ​ന്ന് സ്റ്റേ​ജു​ക​ളി​ലാ​യി ര​ണ്ടു ദി​ന​രാ​ത്ര​ങ്ങ​ൾ യൂ​റോ​പ്പി​ൽ ഉ​ത്സ​വ​പ്ര​തീ​തി ഉ​ണ​ർ​ത്തു​ന്ന യു​വ​ജ​നോ​ത്സ​വ​മാ​ണ് കേ​ളി അ​ന്താ​രാ​ഷ്ട്ര​ക​ലാ​മേ​ള. കേ​ളി​യു​ടെ ക​ലാ​സാ​യാ​ഹ്ന​ങ്ങ​ളി​ൽ നി​ന്നും ല​ഭി​ക്കു​ന്ന വ​രു​മാ​നം മു​ഴു​വ​ൻ കേ​ര​ള​ത്തി​ൽ കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി വി​നി​യോ​ഗി​ക്ക​പ്പെ​ടും.

റി​പ്പോ​ർ​ട്ട്: ജേ​ക്ക​ബ് മാ​ളി​യേ​ക്ക​ൽ