ബം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ലെ യൂ​സ​ർ ഫീ ​കു​ത്ത​നെ ഉ​യ​ർ​ത്തി
Tuesday, April 23, 2019 10:46 PM IST
ബം​ഗ​ളൂ​രു: കെം​പ​ഗൗ​ഡ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ യൂ​സ​ർ​ഫീ 120 ശ​ത​മാ​നം വ​ർ​ധി​പ്പി​ച്ചു. പു​തി​യ നി​ര​ക്ക് പ്ര​കാ​രം ആ​ഭ്യ​ന്ത​ര യാ​ത്രി​ക​ർ 139 രൂ​പ​യ്ക്കു പ​ക​രം ഇ​നി 306 രൂ​പ യൂ​സ​ർ ഫീ ​ഇ​ന​ത്തി​ൽ ന​ൽ​ക​ണം. അ​തേ​സ​മ​യം, അ​ന്താ​രാ​ഷ്ട്ര യാ​ത്രി​ക​ർ 558 രൂ​പ ന​ൽ​കി​യ സ്ഥാ​ന​ത്ത് ഇ​നി​മു​ത​ൽ 1226 രൂ​പ​യാ​ണ് ന​ൽ​കേ​ണ്ട​ത്. നാ​ലു മാ​സ​ത്തേ​ക്കാ​ണ് യൂ​സ​ർ​ഫീ വ​ർ​ധ​ന. ഓ​ഗ​സ്റ്റ് 15നു ​ശേ​ഷം ഈ ​നി​ര​ക്ക് പു​നഃ​പ​രി​ശോ​ധി​ക്കും.

വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​സൗ​ക​ര്യ​വി​ക​സ​ന​ത്തി​ന് പ​ണം ക​ണ്ടെ​ത്ത​ണ​മെ​ന്ന വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​രു​ടെ അ​പേ​ക്ഷ​യെ​ത്തു​ട​ർ​ന്നാ​ണ് എ​യ​ർ​പോ​ർ​ട്ട് ഇ​ക്ക​ണോ​മി​ക് റ​ഗു​ലേ​റ്റ​റി അ​ഥോ​റി​റ്റി യൂ​സ​ർ ഫീ ​വ​ർ​ധി​പ്പി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ​ണി​പൂ​ർ​ത്തി​യാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ടെ​ർ​മി​ന​ലി​നും വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് ദീ​ർ​ഘി​പ്പി​ക്കു​ന്ന മെ​ട്രോ പ​ദ്ധ​തി​ക്കും വേ​ണ്ടി ഈ ​പ​ണം വി​നി​യോ​ഗി​ക്കും.