സോ​ർ​ഡ്സ് കു​ർ​ബാ​ന സെ​ന്‍റ​റി​ൽ നാ​ലാം ഞാ​യ​റാ​ഴ്ച​ക​ളി​ൽ വി. ​കു​ർ​ബാ​ന ആ​രം​ഭി​ക്കു​ന്നു
Wednesday, April 24, 2019 10:32 PM IST
ഡ​ബ്ലി​ൻ: ഡ​ബ്ലി​ൻ സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ സോ​ർ​ഡ്സ് കു​ർ​ബാ​ന സെ​ന്‍റ​റി​ൽ നാ​ലാം ഞാ​യ​റാ​ഴ്ച​ക​ളി​ലും വി. ​കു​ർ​ബാ​ന ആ​രം​ഭി​ക്കു​ന്നു. ഏ​പ്രി​ൽ 28 ഞാ​യ​റാ​ഴ്ച മു​ത​ൽ എ​ല്ലാ നാ​ലാം ഞാ​യ​റാ​ഴ്ച​ക​ളി​ലും ഉ​ച്ച​ക​ഴി​ഞ്ഞ് 1.30 നു ​ബാ​ൽ​ബ്രി​ഗ​ൻ സെ​ന്‍റ് പീ​റ്റ​ർ ആ​ന്‍റ് പോ​ൾ ദേ​വാ​ല​യ​ത്തി​ൽ വി. ​കു​ർ​ബാ​ന ഉ​ണ്ടാ​യി​രി​ക്കും.

മാ​സ​ത്തി​ലെ ഒ​ന്നും ര​ണ്ടും മൂ​ന്നും ഞാ​യ​റാ​ഴ്ച​ക​ളി​ൽ പ​തി​വു പോ​ലെ റി​വ​ർ​വാ​ലി സെ​ന്‍റ് ഫി​നി​യാ​ൻ​സ് ദേ​വാ​ല​യ​ത്തി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് വി. ​കു​ർ​ബാ​ന ഉ​ണ്ടാ​യി​രി​ക്കും. വി​ശ്വാ​സ പ​രി​ശീ​ല​ന ക്ലാ​സു​ക​ൾ എ​ല്ലാ ഒ​ന്നും മു​ന്നും ഞാ​യ​റാ​ഴ്ച​ക​ളി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​ക്ക് ശേ​ഷ​മാ​ണു ന​ട​ത്ത​പ്പെ​ടു​ന്ന​ത് .

പു​തു​താ​യി നാ​ലാം ഞാ​യ​റാ​ഴ​ച​ക​ളി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന ആ​രം​ഭി​ക്കു​ന്ന ദേ​വാ​ല​യ​ത്തി​ന്‍റെ അ​ഡ്ര​സ്:

Saints Peter & Paul's Church
Dublin St, Balbriggan, Co. Dublin

https://goo.gl/maps/R4y3SG3T6nGnX3t16


റി​പ്പോ​ർ​ട്ട്: ജെ​യ്സ​ണ്‍ ജോ​സ​ഫ്