’ഗ്രാ​ൻ​ഡ് മി​ഷ​ൻ വെ​യി​ൽ​സ്’ വ​ച​ന ദീ​പ്തി​ക്ക് ഇ​നി ര​ണ്ടു ദി​ന​ങ്ങ​ൾ മാ​ത്രം
Wednesday, April 24, 2019 10:50 PM IST
കാ​ർ​ഡി​ഫ്: പ്ര​സി​ദ്ധ ധ്യാ​ന​ഗു​രു ഫാ. ​ഡാ​നി​യേ​ൽ പൂ​വ​ണ​ത്തി​ൽ ന​യി​ക്കു​ന്ന ഗ്രാ​ൻ​ഡ് മി​ഷ​ൻ ധ്യാ​നം ഏ​പ്രി​ൽ 26, 27, 28 തീ​യ​തി​ക​ളി​ൽ കാ​ർ​ഡി​ഫി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ടു​ന്നു. സീ​റോ മ​ല​ബാ​ർ ഗ്രേ​റ്റ് ബ്രി​ട്ട​ണ്‍ രൂ​പ​താ​ദ്ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ വി​ശു​ദ്ധ ബ​ലി അ​ർ​പ്പി​ച്ച് സ​ഭാം​ഗ​ങ്ങ​ൾ​ക്കാ​യി പ്രാ​ർ​ഥി​ക്കു​ന്ന​താ​ണ്.

ആ​ത്മാ​ഭി​ഷേ​കം നി​റ​ഞ്ഞ വ​ച​ന​പ്ര​ഘോ​ഷ​ണം, ഭ​ക്തി​സാ​ന്ദ്ര​മാ​യ ദി​വ്യ​ബ​ലി, കൃ​പാ​വ​ര​സ​മൃ​ദ്ധ​മാ​യ ദി​വ്യ​കാ​രു​ണ്യാ​രാ​ധ​ന, ഹൃ​ദ്യ​മാ​യ ഗാ​ന​ശു​ശ്രൂ​ഷ എ​ന്നി​വ​യി​ലൂ​ടെ വെ​യി​ൽ​സി​നു മു​ഴു​വ​ൻ ആ​ത്മീ​യ ഉ​ണ​ർ​വ് വി​ഭാ​വ​നം ചെ​യ്യു​ന്ന ധ്യാ​ന​ത്തി​ലേ​യ്ക്ക് ഏ​വ​രെ​യും പ്ര​ത്യേ​കി​ച്ചു വെ​യി​ൽ​സി​ന്‍റെ നാ​നാ​ഭാ​ഗ​ങ്ങ​ളി​ലു​ള്ള വി​ശ്വാ​സി​ക​ളെ​യും, സ്നേ​ഹ​പൂ​ർ​വം സ്വാ​ഗ​തം ചെ​യ്യു​ന്നു.

കു​ന്പ​സാ​ര​ത്തി​നു​ള്ള സൗ​ക​ര്യം, കു​ട്ടി​ക​ൾ​ക്ക് അ​വ​രു​ടെ പ്രാ​യ​മ​നു​സ​രി​ച്ചു​ള്ള പ്ര​ത്യേ​ക ശു​ശ്രൂ​ഷ​ക​ൾ ഇ​വ ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യാ​ൻ സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും .

ഈ ​ധ​ന്യ ദി​വ​സ​ങ്ങ​ളി​ലേ​യ്ക്ക് ഏ​വ​രേ​യും കാ​ർ​ഡി​ഫ്, ന്യൂ​പോ​ർ​ട്ട്, ബാ​രി എ​ന്നീ കു​ർ​ബാ​ന സെ​ന്‍റ​റു​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന കാ​ർ​ഡി​ഫ് മി​ഷ​നി​ലെ എ​ല്ലാ കു​ടും​ബ​ങ്ങ​ളും ക​മ്മി​റ്റി​ക​ളും ജോ​യി വ​യ​ലി​ൽ അ​ച്ച​നോ​ടൊ​പ്പം ഹൃ​ദ്യ​മാ​യി സ്വാ​ഗ​തം ചെ​യ്യു​ന്നു.

Venue: St. David's Catholic College, Ty - Gwyn Road, Cardiff, CF23 5QD

Time:
Friday, 26th April: 3 PM - 8 PM
Saturday & Sunday, 27th & 28th April: 9 AM - 6 PM

Contact email: [email protected]

റി​പ്പോ​ർ​ട്ട്: ഫി​ലി​പ്പ് ജോ​സ​ഫ്