സ്റ്റീ​വ​നേ​ജി​ൽ വി​ശു​ദ്ധ​വാ​ര ആ​ച​ര​ണം ഭ​ക്തി​സാ​ന്ദ്ര​മാ​യി
Wednesday, April 24, 2019 10:51 PM IST
സ്റ്റീ​വ​നേ​ജ്: സ്റ്റീ​വ​നേ​ജ് സീ​റോ മ​ല​ബാ​ർ ക​മ്മ്യൂ​ണി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സെ​ന്‍റ് ജോ​സ​ഫ്സ് ദേ​വാ​ല​യ​ത്തി​ൽ ആ​ച​രി​ച്ച വി​ശു​ദ്ധ​വാ​ര തി​രു​ക്ക​ർ​മ​ങ്ങ​ൾ ഭ​ക്തി​സാ​ന്ദ്ര​മാ​യി. പ്രീ​സ്റ്റ് ഇ​ൻ ചാ​ർ​ജ് ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ചാ​മ​ക്കാ​ല പെ​സ​ഹാ വ്യാ​ഴം, ഉ​യി​ർ​പ്പു തി​രു​നാ​ൾ ശു​ശ്രു​ഷ​ക​ൾ​ക്കു നേ​തൃ​ത്വം വ​ഹി​ക്കു​ക​യും ഫാ. ​ജോ​ജോ ഒൗ​സേ​പ്പു​പ​റ​ന്പി​ൽ ദുഃ​ഖ വെ​ള്ളി​യാ​ഴ്ച ശു​ശ്രു​ഷ​ക​ൾ​ക്കു മു​ഖ്യ കാ​ർ​മ്മി​ക​ത്വം വ​ഹി​ച്ചു സ​ന്ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു.

പെ​സ​ഹാ വ്യാ​ഴാ​ഴ്ച കാ​ൽ​ക​ഴു​ക​ൽ ശു​ശ്രു​ഷ, വി. ​കു​ർ​ബാ​ന സ്ഥാ​പ​നം, വി​ശു​ദ്ധ​ബ​ലി തു​ട​ങ്ങി​യ തി​രു​ക്ക​ർ​മ​ങ്ങ​ളി​ൽ മു​ഖ്യ കാ​ർ​മ്മി​ക​ത്വം വ​ഹി​ച്ച സെ​ബാ​സ്റ്റ്യ​ൻ അ​ച്ച​ൻ ’വി​ശു​ദ്ധ ഗ്ര​ൻ​ഥം സാ​ക്ഷ്യ​മാ​യി ദൈ​വ​പു​ത്ര​നും ര​ക്ഷ​ക​നു​മാ​യ ഈ​ശോ മി​ശി​ഹാ​യി​ലൂ​ടെ നാം ​ക​ണ്ടും കേ​ട്ടും അ​നു​ഭ​വി​ച്ചും മ​ന​സി​ലാ​ക്കി​യ വി​ന​യ​ത്തി​ന്‍റെ​യും ലാ​ളി​ത്യ​ത്തി​ന്‍റെ​യും, സ്നേ​ഹ​ത്തി​ന്‍റെ​യും അ​നു​ക​ര​ണീ​യ ജീ​വി​ത മാ​തൃ​ക ന​മ്മു​ടെ ജീ​വി​ത​ത്തി​ലും പ​ക​ർ​ത്തേ​ണ്ട​ണ്ട​താ​ണെ​ന്നും ദൈ​വ​കൃ​പ​യു​ടെ അ​നു​ഗ്ര​ഹ​വാ​തി​ൽ തു​റ​ന്നു കി​ട്ടു​വാ​ൻ ഈ ​കൃ​പ​ക​ൾ അ​നി​വാ​ര്യ​മാ​ണെ​ന്നും ഉ​ദ്ബോ​ധി​പ്പി​ച്ചു. കാ​ൽ​ക​ഴു​ക​ൽ ശു​ശ്രു​ഷ​ക​ളി​ൽ പ​ങ്കു​ചേ​ർ​ന്ന ’ശി​ഷ്യ​ർ​ക്കു​ള്ള’ ഉ​പ​ഹാ​ര​ങ്ങ​ൾ അ​ച്ച​ൻ വി​ത​ര​ണം ചെ​യ്തു.

ദുഃ​ഖ​വെ​ള്ളി ശു​ശ്രു​ഷ​ക​ളി​ൽ മു​ഖ്യ​കാ​ർ​മ്മി​ക​ത്വം വ​ഹി​ച്ച ജോ​ജോ അ​ച്ച​ൻ അ​നു​താ​പ​ത്തി​ന്‍റെ അ​നി​വാ​ര്യ​ത എ​ടു​ത്തു പ​റ​ഞ്ഞു. ന​ല്ല ക​ള്ള​ൻ എ​ന്ന് ബൈ​ബി​ൾ വി​ശേ​ഷി​പ്പി​ക്കു​ന്ന ക്രൂ​ശി​ൽ ത​റ​ക്ക​പ്പെ​ട്ട ക​ള്ള​ൻ ത​ന്‍റെ അ​വ​സാ​ന നി​മി​ഷ​ത്തി​ൽ കു​രി​ശി​ൽ കി​ട​ന്നു​കൊ​ണ്ട് ഈ​ശോ​യോ​ടു കാ​ണി​ച്ച വി​ശ്വാ​സ പ്ര​ഖ്യാ​പ​ന​വും, അ​നു​താ​പ​വും, അ​പേ​ക്ഷ​യും ഏ​തൊ​രാ​ൽ​മാ​വി​ന്‍റെ​യും ര​ക്ഷ​യ്ക്കും നി​ത്യ​ജീ​വ​നും പ്രാ​പി​ക്കു​വാ​നു​ത​കു​ന്ന മ​കു​ടോ​ദാ​ഹ​ര​ണ​മാ​ണെ​ന്നു ഓ​ർ​മ്മി​പ്പി​ച്ചു. ദുഃ​ഖ​വെ​ള്ളി അ​നു​ബ​ന്ധ തി​രു​ക്ക​ർ​മ​ങ്ങ​ൾ, പീ​ഡാ​നു​ഭ​വ വാ​യ​ന, നാ​ഗ​രി​കാ​ണി​ക്ക​ൽ പ്ര​ദ​ക്ഷി​ണം, കു​രി​ശു രൂ​പം മു​ത്ത​ൽ, കൈ​പ്പു​നീ​ർ​പാ​നം തു​ട​ങ്ങി​യ ശു​ശ്രു​ഷ​ക​ളും ഭ​ക്ത്യാ​ദ​ര​പൂ​ർ​വം കൊ​ണ്ടാ​ടി. നേ​ർ​ച്ച ക​ഞ്ഞി​യും പ​യ​റും വി​ത​ര​ണ​ത്തോ​ടെ ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച​ത്തെ തി​രു​ക​ർ​മ്മ​ങ്ങ​ൾ സ​മാ​പി​ച്ചു.

ഉ​യി​ർ​പ്പു തി​രു​നാ​ൾ സെ​ബാ​സ്റ്റ്യ​ൻ ചാ​മ​ക്കാ​ല അ​ച്ച​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യി ആ​ച​രി​ച്ചു. മാ​മോ​ദീ​സ ന​വീ​ക​ര​ണം, പു​ത്ത​ൻ വെ​ള്ളം വെ​ഞ്ചി​രി​ക്ക​ൽ ശു​ശ്രു​ഷ​ക​ൾ​ക്കു ശേ​ഷം ഈ​സ്റ്റ​ർ തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ ആ​രം​ഭി​ച്ചു. ഈ​സ്റ്റ​ർ സ​ന്ദേ​ശ​ത്തി​ൽ ’ ക്രൈ​സ്ത​വ വി​ശ്വാ​സ​ത്തി​ന്‍റെ ആ​ണി​ക്ക​ല്ലാ​യാ​ണ് ഈ​സ്റ്റ​റി​നെ കാ​ണു​ന്ന​തെ​ന്നും, പ്ര​ത്യാ​ശ​യും പ്ര​തീ​ക്ഷ​യും ന​ൽ​കു​ന്ന മ​ര​ണ​ത്തെ വി​ജ​യി​ച്ച ക്രി​സ്തു നാ​ഥ​ന്‍റെ ഉ​യി​ർ​പ്പു തി​രു​നാ​ൾ, പി​താ​വാ​യ ദൈ​വ​ത്തി​ന്‍റെ നി​യ​മ​ങ്ങ​ൾ​ക്കും അ​നു​ശാ​സ​ന​ക​ൾ​ക്കും അ​നു​സൃ​ത​മാ​യി ജീ​വി​ക്കു​വാ​നും, അ​ങ്ങി​നെ നി​ത്യ കി​രീ​ട​ത്തി​നു അ​ർ​ഹ​നാ​കു​വാ​നു​ള്ള ആ​ഹ്വാ​ന​വും ഉ​റ​പ്പു​മാ​ണ് ന​ൽ​കു​ന്ന​തെ​ന്നും എ​ന്നും ഓ​ർ​മ്മി​പ്പി​ച്ചു.

ബെ​ന്നി ഗോ​പു​ര​ത്തി​ങ്ക​ൽ, അ​പ്പ​ച്ച​ൻ ക​ണ്ണ​ഞ്ചി​റ, പ്രി​ൻ​സ​ണ്‍ പാ​ലാ​ട്ടി, സാം​സ​ണ്‍ ജോ​സ​ഫ്, മെ​ൽ​വി​ൻ അ​ഗ​സ്റ്റി​ൻ, സ​ജ​ൻ സെ​ബാ​സ്റ്റ്യ​ൻ, ജോ​യ് ഇ​രു​ന്പ​ൻ, സെ​ലി​ൻ തോ​മ​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജോ​ർ​ജ് തോ​മ​സ്, ഓ​മ​ന സു​രേ​ഷ്, ബി​ൻ​സി ജോ​ർ​ജ് ജെ​സി ജോ​സ്, ബി​ന്ദു അ​ജ​യ് തു​ട​ങ്ങി​യ​വ​ർ ഗാ​ന ശു​ശ്രു​ഷ​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി. അ​ഖി​ല ചെ​റു​വ​ത്തൂ​ർ, ബെ​ന്നി അ​ഗ​സ്റ്റി​ൻ, സി​ജോ കാ​ളം​പ​റ​ന്പി​ൽ എ​ന്നി​വ​ർ ദേ​വാ​ല​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ൽ നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: അ​പ്പ​ച്ച​ൻ ക​ണ്ണ​ഞ്ചി​റ