ഫാ. ​സ​ജി​മോ​ൻ മ​ല​യി​ൽ പു​ത്ത​ൻ​പു​ര​യു​ടെ പൗ​രോ​ഹി​ത്യ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷി​ച്ചു
Wednesday, April 24, 2019 10:55 PM IST
മാ​ഞ്ച​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ വി​കാ​രി ജ​ന​റാ​ളും യു​കെ​യി​ലെ ക്നാ​നാ​യ സ​മു​ദാ​യ അം​ഗ​ങ്ങ​ളു​ടെ ആ​ത്മ​മീ​യ ഗു​രു​വു​മാ​യ ഫാ. ​സ​ജി​മോ​ൻ മ​ല​യി​ൽ പു​ത്ത​ൻ​പു​ര​യ്ക്ക് ഇ​ത് പൗ​രോ​ഹി​ത്യ​ത്തി​ന്‍റെ ര​ജ​ത​ജൂ​ബി​ലി വ​ർ​ഷം.

ഉ​ന്ന​ത​മാ​യ ശു​ശ്രൂ​ഷാ പൗ​രോ​ഹി​ത്യ​ത്തി​ലേ​ക്കു കൈ​വ​യ്പു ല​ഭി​ച്ചി​ട്ട് കാ​ൽ​നൂ​റ്റാ​ണ്ടു പൂ​ർ​ത്തി​യാ​കു​ന്ന വേ​ള​യി​ൽ യു​കെ​യി​ലെ ക്നാ​നാ​യ സ​ഹോ​ദ​ര​ങ്ങ​ൾ ഒ​രു​ക്കി​യ​ത് വി​കാ​ര​വാ​യ്പോ​ടെ ഉ​ള്ള സ്നേ​ഹ സ്വീ​ക​ര​ണം. ബ്രി​ട്ട​നി​ലേ​ക്കു​ള്ള ര​ണ്ടാം മ​ല​യാ​ളി കു​ടി​യേ​റ്റ​ത്തി​ന്‍റെ ആ​ദ്യ നാ​ളു​ക​ളി​ൽ ത​ന്നെ മാ​ഞ്ച​സ്റ്റ​റി​ൽ ശു​ശ്രൂ​ഷ ചെ​യ്യാ​ൻ എ​ത്തി​യ സ​ജി അ​ച്ച​ൻ ഈ ​പ്ര​ദേ​ശ​ത്തു​ള്ള മു​ഴു​വ​ൻ വി​ശ്വാ​സി​ക​ളു​ടെ​യും അ​ജ​പാ​ല​ന കാ​ര്യ​ങ്ങ​ളി​ൽ സ​ജീ​വ​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തി​യാ​ണ് മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ൽ ഇ​ടം നേ​ടി​യെ​ടു​ത്ത​ത്.

യു​കെ​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ളു​ടെ​യും ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത അ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ, രൂ​പ​ത​യി​ലേ​യും ത​ദ്ദേ​ശീ​യ രൂ​പ​ത​യി​ലേ​യും വൈ​ദി​ക​രു​ടെ​യും നി​റ​ഞ്ഞ സാ​നി​ധ്യ​ത്തി​ൽ ന​ട​ന്ന ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ സ​ജി അ​ച്ച​നോ​ടു​ള്ള സ്നേ​ഹ​ത്തി​ന്‍റെ ആ​ത്മാ​ർ​ഥ​മാ​യ പ്ര​ക​ട​നം കൂ​ടി​യാ​യി മാ​റി.

ശ്രീ​ല​ങ്ക​യി​ലും ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും ജീ​വ​ൻ വെ​ടി​ഞ്ഞ വി​ശ്വാ​സി​ക​ൾ​ക്കാ​യു​ള്ള പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​യോ​ടെ ആ​രം​ഭി​ച്ച ച​ട​ങ്ങു​ക​ൾ സ​ജി അ​ച്ച​നോ​ടൊ​പ്പം ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത അ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ, വി​കാ​രി ജ​ന​റാ​ൾ​മാ​രാ​യ റ​വ. ഡോ. ​ആ​ന്‍റ​ണി ചു​ണ്ടെ​ലി​ക്കാ​ട്ട് , റ​വ. ഫാ. ​ജി​നോ അ​രീ​ക്കാ​ട്, ചാ​ൻ​സി​ല​ർ റ​വ. ഡോ. ​മാ​ത്യു പി​ണ​ക്കാ​ട്, മ​റ്റു വൈ​ദി​ക​ർ എ​ന്നി​വ​ർ ചേ​ർ​ന്ന​ർ​പ്പി​ച്ച സ​മൂ​ഹ​ബ​ലി​യോ​ടെ​യാ​ണ് ആ​രം​ഭി​ച്ച​ത്. തു​ട​ർ​ന്ന് ക്നാ​നാ​യ പാ​ര​ന്പ​ര്യ​വും , ത​നി​മ​യും വി​ളി​ച്ചോ​തു​ന്ന ആ​ചാ​ര അ​നു​ഷ്ഠാ​ന ങ്ങ​ളോ​ടെ യാ​ണ് സ​ജി അ​ച്ച​നെ​യും അ​ഭി​വ​ന്ദ്യ പി​താ​വി​നെ​യും മ​റ്റു വി​ശി​ഷ്ട അ​തി​ഥി​ക​ളെ​യും വേ​ദി​യി​ലേ​ക്ക് ആ​ന​യി​ച്ച​ത്.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​ക്ക് സ​ജി അ​ച്ച​ൻ ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ൾ വി​ല​മ​തി​ക്കാ​നാ​വാ​ത്ത​താ​ണെ​ന്നും അ​ച്ച​ന്‍റെ മി​ക​ച്ച സം​ഘാ​ട​ക വൈ​ഭ​വം രൂ​പ​ത​യ്ക്ക് ഒ​രു മു​ത​ൽ​ക്കൂ​ട്ടാ​ണെ​ന്നും അ​ഭി​വ​ന്ദ്യ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ പി​താ​വ് ത​ന്‍റെ പ്ര​സം​ഗ​ത്തി​ൽ ഓ​ർ​മി​ച്ചു. മ​റ്റു വൈ​ദി​ക​രും അ​ൽ​മാ​യ സം​ഘ​ട​നാ നേ​താ​ക്ക​ളും ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു കൊ​ണ്ട് സം​സാ​രി​ച്ചു. ത​ന്‍റെ പൗ​രോ​ഹി​ത്യ ജീ​വി​ത​ത്തി​ൽ ത​നി​ക്കു​വേ​ണ്ടി പ്രാ​ർ​ഥി​ക്കു​ക​യും വി​വി​ധ ഘ​ട്ട​ങ്ങ​ളി​ൽ സ​ഹാ​യി​ക്കു​ക​യും ,പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്ത എ​ല്ലാ​വ​രെ​യും അ​ദ്ദേ​ഹം ന​ന്ദി​യോ​ടെ അ​നു​സ്മ​രി​ച്ചു. തു​ട​ർ​ന്നും എ​ല്ലാ​വ​രു​ടെ​യും പ്രാ​ർ​ഥ​ന സ​ഹാ​യം അ​ഭ്യ​ർ​ഥി​ക്കു​ക​യും ചെ​യ്തു. കൊ​ച്ചു കു​ട്ടി​ക​ൾ മു​ത​ൽ മു​തി​ർ​ന്ന​വ​ർ വ​രെ ഉ​ള്ള എ​ല്ലാ​വ​രെ​യും പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ൾ ഏ​റെ ഹൃ​ദ്യ​മാ​ർ​ന്ന​വ​യാ​യി​രു​ന്നു. ട്രാ​ഫോ​ർ​ഡ്ക്നാ​നാ​യ നാ​ട​ക സ​മി​തി അ​വ​ത​രി​പ്പി​ച്ച വീ​ഞ്ഞ് എ​ന്ന നാ​ട​ക​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ അ​വ​സാ​നി​ച്ച​ത്.

റി​പ്പോ​ർ​ട്ട്: ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ൽ