കോ​ർ​ക്കി​ൽ കു​ട്ടി​ക​ളു​ടെ പ്ര​ഥ​മ ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണം ഏ​പ്രി​ൽ 28 ഞാ​യ​റാ​ഴ്ച
Thursday, April 25, 2019 10:09 PM IST
കോ​ർ​ക്ക്: കോ​ർ​ക്ക് സീ​റോ മ​ല​ബാ​ർ സ​മൂ​ഹ​ത്തി​ലെ കു​ട്ടി​ക​ളു​ടെ പ്ര​ഥ​മ ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണം ഏ​പ്രി​ൽ 28 ഞാ​യ​റാ​ഴ്ച ന​ട​ക്ക​പ്പെ​ടും. യൂ​റോ​പ്പി​ന്‍റെ അ​പ്പോ​സ്തോ​ലി​ക് വി​സി​റ്റേ​റ്റ​റാ​യ അ​ഭി. മാ​ർ സ്റ്റീ​ഫ​ൻ ചി​റ​പ്പ​ണ​ത്തി​ന്‍റെ മു​ഖ്യ കാ​ർ​മീ​ക​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​മ​ധ്യേ​യാ​ണ് ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​യ പ​തി​മ്മൂ​ന്നു കു​രു​ന്നു​ക​ളു​ടെ പ്ര​ഥ​മ ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണം ന​ട​ക്കു​ക.

മാ​ർ​ത്തോ​മ്മാ​യു​ടെ വി​ശ്വാ​സ പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ അ​നു​സ്മ​ര​ണ​ദി​ന​മാ​യ പു​തു​ഞ​യ​റാ​ഴ്ച​യാ​ണ് ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ക​യെ​ന്ന​ച് ഇ​ത്ത​വ​ണ​ത്തെ പ്ര​ത്യേ​ക​ത​യാ​ണ്. തു​ട​ർ​ന്ന് സ്നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​യി​രി​ക്കും. പ്ര​ഥ​മ​ദി​വ്യ​കാ​രു​ണ്യം സ്വീ​ക​രി​ക്കു​ന്ന കു​രു​ന്നു​ക​ളോ​ടൊ​പ്പം പ്രാ​ർ​ഥ​ന​ക​ളി​ലും അ​വ​രു​ടെ സ​ന്തോ​ഷ​ത്തി​ലും പ​ങ്കു​ചേ​രു​ന്ന​തി​നും സ്നേ​ഹ​വി​രു​ന്നി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നും ഏ​വ​രെ​യും സാ​ദ​രം ക്ഷ​ണി​ക്കു​ന്ന​താ​യി ചാ​പ്ലീ​ൻ ഫാ. ​സി​ബി അ​റ​ക്ക​ൽ അ​റി​യി​ച്ചു.