അ​യ​ർ​ക്കു​ന്നം മ​റ്റ​ക്ക​ര​ക്കാ​ർ വീ​ണ്ടും യു​കെ​യി​ൽ ഒ​ത്തു​ചേ​രു​ന്നു; മൂ​ന്നാ​മ​ത് സം​ഗ​മം കോ​വ​ൻ​ട്രി​യി​ൽ മേ​യ് 25ന്
Thursday, April 25, 2019 10:15 PM IST
കോ​വ​ൻ​ട്രി: ക​ഴി​ഞ്ഞ ര​ണ്ടു സം​ഗ​മ​ങ്ങ​ളു​ടെ​യും വി​ജ​യ നി​റ​വി​ൽ അ​യ​ർ​ക്കു​ന്നം മ​റ്റ​ക്ക​ര​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള യു​കെ നി​വാ​സി​ക​ൾ സ്നേ​ഹ സൗ​ഹൃ​ദ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ന്ന​തി​നാ​യി വീ​ണ്ടും യു​കെ​യി​ൽ ഒ​ത്തു​ചേ​രു​ന്നു. മേ​യ് 25നു ​ന​ട​ത്തു​ന്ന മൂ​ന്നാ​മ​ത് സം​ഗ​മം കോ​വ​ൻ​ട്രി​യി​ലാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. മൂ​ന്നാ​മ​ത് സം​ഗ​മ​വും വ​ൻ വി​ജ​യ​മാ​ക്കു​വാ​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ളാ​ണ് സം​ഘാ​ട​ക​സ​മി​തി ന​ട​ത്തി വ​രു​ന്ന​ത്.

അ​യ​ർ​ക്കു​ന്നം മ​റ്റ​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്കും ഈ ​പ്ര​ദേ​ശ​ങ്ങ​ളു​മാ​യി ആ​ത്മ​ബ​ന്ധ​മു​ള്ള​വ​ർ​ക്കും വി​വാ​ഹ​ബ​ന്ധ​മാ​യി ചേ​ർ​ന്നി​ട്ടു​ള്ള​വ​ർ​ക്കും കു​ടും​ബ​സ​മേ​തം സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണെ​ന്നും, ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും യു​കെ​യി​ൽ താ​മ​സി​ക്കു​ന്ന മു​ഴു​വ​ൻ ആ​ളു​ക​ളും സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത് വി​ജ​യി​പ്പി​ക്ക​ണ​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. രാ​വി​ലെ 10ന് ​ആ​രം​ഭി​ക്കു​ന്ന സം​ഗ​മ​ത്തി​ൽ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കു​വാ​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും

ജോ​സ​ഫ് വ​ർ​ക്കി (പ്ര​സി​ഡ​ന്‍റ്) 07897448282.
ജോ​ണി​ക്കു​ട്ടി സ​ഖ​റി​യാ​സ് (സെ​ക്ര​ട്ട​റി) 07480363655
ടോ​മി ജോ​സ​ഫ് (ട്ര​ഷ​റ​ർ) 07737933896.

പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റേ​ഴ്സ്:

സി.​എ. ജോ​സ​ഫ് 07846747602
പു​ഷ്പ ജോ​ണ്‍​സ​ണ്‍ 07969797898.

സം​ഗ​മ​വേ​ദി​യു​ടെ വി​ലാ​സം

Sacred Heart Catholic Church Hall,Harefield Road, Covetnry, CV2 4BT


റി​പ്പോ​ർ​ട്ട്: ജോ​യ​ൽ ചെ​റു​പ്ലാ​ക്കി​ൽ