ജ​ർ​മ​നി​യി​ൽ ത​പാ​ൽ ചെ​ല​വ് വ​ർ​ധി​ക്കു​ന്നു
Thursday, April 25, 2019 10:34 PM IST
ബ​ർ​ലി​ൻ: ജ​ർ​മ​നി​യി​ൽ ത​പാ​ൽ സ്റ്റാ​ന്പു​ക​ൾ​ക്ക് മു​പ്പ​തു ശ​ത​മാ​നം വ​രെ വി​ല കൂ​ടും. നി​ല​വി​ൽ 70 സെ​ന്‍റു​ള്ള സ്റ്റാ​ന്പി​ന് 90 സെ​ന്‍റാ​കും.

യൂ​റോ​പ്പി​ലെ അ​യ​ൽ​രാ​ജ്യ​ങ്ങ​ളെ അ​പേ​ക്ഷി​ച്ചു ജ​ർ​മ​നി​യി​ൽ ത​പാ​ൽ ചെ​ല​വു കു​റ​വാ​ണെ​ങ്കി​ലും സ്റ്റാ​ന്പി​ന്‍റെ വി​ല കൂ​ട്ടു​ന്ന​ത് പ്ര​തി​ഷേ​ധ​ത്തി​നു കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

വ​ർ​ധ​ന​യ​നു​സ​രി​ച്ചു വി​ദേ​ശ​ത്തേ​ക്കും രാ​ജ്യ​ത്തി​നു​ള്ളി​ലേ​ക്കു​മു​ള്ള പോ​സ്റ്റ​ൽ ചാ​ർ​ജു​ക​ൾ ജ​ർ​മ​നി​യി​ൽ ഒ​രു​പോ​ലെ​യാ​കും. വി​ദേ​ശ​ത്തേ​ക്ക് കാ​ർ​ഡു​ക​ൾ അ​യ​യ്ക്കു​ന്ന​തി​നും നി​ല​വി​ൽ 90 സെ​ന്‍റ് മാ​ത്ര​മാ​ണ് ഈ​ടാ​ക്കു​ന്ന​ത്. 2016ലാ​ണ് ഇ​തി​നു മു​ൻ​പ് രാ​ജ്യ​ത്ത് സ്റ്റാ​ന്പി​നു വി​ല കൂ​ട്ടി​യ​ത്. അ​ന്ന് 63 സെ​ന്‍റാ​യി​രു​ന്നു വി​ല.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ