ഹെ​ൽ​ത്ത് ഇ​ൻ​ഷു​റ​ൻ​സ് സ്ഥാ​പ​നം പ​ത്തു​ല​ക്ഷം ഫ്രാ​ങ്ക് ആ​ശു​പ​ത്രി ബി​ല്ല​ട​യ്ക്കാ​ൻ കോ​ട​തി നി​ർ​ദേ​ശം
Thursday, April 25, 2019 10:47 PM IST
ജ​നീ​വ: സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ ഹെ​ൽ​ത്ത് ഇ​ൻ​ഷു​റ​ൻ​സ് സ്ഥാ​പ​നം പ​ത്തു ല​ക്ഷം ഫ്രാ​ങ്ക് ആ​ശു​പ​ത്രി ബി​ല്ല​ട​യ്ക്കാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ടു. വ​ലി​യ ചെ​ല​വു​ള്ള ചി​കി​ത്സ​ക​ൾ ആ​വ​ശ്യ​മാ​യി വ​രു​ന്പോ​ൾ ബി​ല്ലി​ന് ഉ​യ​ർ​ന്ന പ​രി​ധി നി​ശ്ച​യി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

2014ൽ ​കാ​ൽ​മു​ട്ട് സ​ർ​ജ​റി​യെ​ത്തു​ട​ർ​ന്നു​ണ്ടാ​യ പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണം ബേ​സ​ൽ ആ​ശു​പ​ത്രി​യി​ൽ 421 ദി​വ​സം ക​ഴി​യേ​ണ്ടി​വ​ന്ന എ​ഴു​പ​ത്തൊ​ന്നു വ​യ​സു​ള്ള രോ​ഗി​യു​ടെ കേ​സി​ലാ​ണ് വി​ധി. 24 ല​ക്ഷ്യം സ്വി​സ് ഫ്രാ​ങ്കാ​യി​രു​ന്ന ആ​ശു​പ​ത്രി ബി​ൽ. ഇ​തി​ന്‍റെ 45 ശ​ത​മാ​ന​മാ​ണ് വി​വാ​യോ സിം​പ​നി എ​ന്ന ഹെ​ൽ​ത്ത് ഇ​ൻ​ഷു​റ​ൻ​സ് ക​ന്പ​നി അ​ട​യ്ക്കേ​ണ്ടി​യി​രു​ന്ന​ത്, അ​താ​യ​ത് 10.8 ല​ക്ഷം ഫ്രാ​ങ്ക്.

എ​ന്നാ​ൽ, ഇ​ൻ​ഷു​റ​ൻ​സി​നു പ​രി​ധി​യു​ണ്ടെ​ന്നും മൂ​ന്നു ല​ക്ഷം ഫ്രാ​ങ്ക് മാ​ത്ര​മേ അ​ട​യ്ക്കൂ എ​ന്നു​മു​ള്ള നി​ല​പാ​ടി​ലാ​യി​രു​ന്നു ഇ​ൻ​ഷു​റ​ൻ​സ് ക​ന്പ​നി. തു​ട​ർ​ന്നു ആ​ശു​പ​ത്രി അ​ധി​കൃ​ത​രാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. കാ​ന്‍റ​ൽ ഇ​ൻ​ഷു​റ​ൻ​സ് ട്രൈ​ബ്യൂ​ണ​ൽ വി​ധി ക​ന്പ​നി​ക്കെ​തി​രാ​യി​രു​ന്നു. ഇ​തി​നെ​തി​രേ കോ​ട​തി​യി​ൽ ന​ൽ​കി​യ അ​പ്പീ​ലാ​ണ് ഇ​പ്പോ​ൾ ത​ള്ളി​യി​രി​ക്കു​ന്ന​ത്.


റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ