മെൽബണിൽ "ടിനി ടോം ഷോ’ മേയ് 4 ന്
Saturday, April 27, 2019 5:55 PM IST
മെൽബണ്‍: മലയാള സിനിമാ-ചാനൽ രംഗത്ത് സ്വസിദ്ധമായ ഹാസ്യശൈലിയുമായി പ്രേക്ഷകരുടെ പ്രശംസ നേടിയ സിനിമാ താരം ടിനി ടോം നയിക്കുന്ന "ടിനി ടോം ഷോ’ മേയ് 4 (ശനി) ഗ്രീൻസ്ബറോ സെർബിയൻ ചർച്ച് ഹാളിൽ അരങ്ങേറും.

മെൽബണിലെ മലയാളി സംഘടനയായ നോർത്ത്സൈഡ് മലയാളി കമ്യൂണിറ്റി ക്ലബിന്‍റെ (എൻഎംസിസി) പത്താം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്ന "ദശസന്ധ്യ 2019’ ലാണ് ഹാസ്യപ്രകടനവുമായി ടിനി ടോം എത്തുന്നത്.

വൈകുന്നേരം 5.30ന് ആരംഭിക്കുന്ന "ദശസന്ധ്യാ 2019’ ന്‍റെ ഉദ്ഘാടനം ടിനി ടോം നിർവഹിക്കും. തുർന്നു ക്ലബ് പ്രസിഡന്‍റ് ഡെന്നി തോമസിന്‍റെ അധ്യക്ഷതയിൽ കൂടുന്ന പൊതുയോഗത്തിൽ സെക്രട്ടറി റോഷൻ സജു സ്വാഗതവും യൂത്ത് പ്രതിനിധി അലൻ ജയ്സണ്‍ നന്ദിയും പറയും. കാൾവെലിന്‍റെ പാർലമെന്‍റ് പ്രതിനിധി മരിയാ വാംവക്കിനോവ എം.പി, ഹനം സിറ്റി മുൻ ഡെപ്യൂട്ടി മേയർ ചന്ദ്ര ബാമുëസിങ്കേ, ഹനം സിറ്റി കൗണ്‍സിലർ ജോസഫ് ഹാവിൽ എന്നിവർ ആശംസകൾ നേർന്നു സംസാരിക്കും. തുടർന്നു വിവിധ കലാപരിപാടികൾ അരങ്ങേറും. ചെണ്ട മേളം, ക്ലാസിക്കൽ ഡാൻസ്, മ്യൂസിക് ഷോ, പ്രൊഫഷണൽ ബോളിവുഡ് ഡാൻസ്(എൻ.ബി. ഡാൻസ്), ആഫ്രിക്കൻ ഡ്രം ഡാൻസ്, ലൈവ് ഓർക്കസ്ട്ര, സിനിമാറ്റിക് ഡാൻസ് എന്നിവ ഉൾപ്പെടെ വ്യത്യസ്തമായ കലാപരിപാടികളാണ് "ദശസന്ധ്യ 2019’ന്‍റെ ഭാഗമായി അണിയിച്ചൊ ക്കിയിരിക്കുന്നത്. വിന്ദാലൂ പാലസിന്‍റെ ഡിന്നറും ആഘോഷങ്ങളുടെ ഭാഗമായിരിക്കും.

ആസ്റ്റണ്‍ ഹോംസ് "ദശസന്ധ്യ 2019’ ന്‍റെ ഇവന്‍റ് സ്പോണ്‍സർ. ഐ.എച്ച്.എൻ.എ, എനർജി ഇൻഡിപെൻഡന്‍റ് ഗ്രൂപ്പ്, നോർത്തേണ്‍ ട്രേഡേഴ്സ് ലാൻഡ് സ്കേപ്പിംഗ് എന്നിവരാണ് ഗോൾഡ് സ്പോണ്‍സേഴ്സ്.

ടിക്കറ്റുകൾക്ക്: ഡെന്നി 0430 086 020, സഞ്ജു 0431 545 857, റോഷൻ 0411 849 867, ഷാജി 0431 465 175, സജി 0403 677 835.

റിപ്പോർട്ട് : പോൾ സെബാസ്റ്റ്യൻ