ചരിത നേട്ടത്തിൽ സെന്‍റ് പോൾസ് സ്കൂൾ
Monday, May 6, 2019 10:47 PM IST
ന്യൂഡൽഹി: ഹോസ്‌ഖാസ് സെന്‍റ് പോൾസ് സ്കൂളിന് 1985 മുതൽ തുടർച്ചായി 34 വർഷവും എസ്എസ്എൽസി പരീക്ഷയിൽ നൂറു ശതമാനം വിജയം. മായങ്ക് റോഹില്ല ഒന്നാം റാങ്കും തറബ് യാസീൻ രണ്ടാം റാങ്കും അനീഷ് റൗട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഡൽഹി ഓർത്തഡോക്സ്‌ സൊസൈറ്റി മേൽനോട്ടത്തിൽ ഈ സ്കൂൾ കഴിഞ്ഞ 50 വർഷക്കാലമായി ദേശീയ തലസ്ഥാനനഗരിയിൽ മലയാള സമൂഹത്തിനു തന്നെ മാതൃകയായി നിലകൊള്ളുന്നു. കഴിഞ്ഞ കുറെ കാലമായി മലയാളം പഠിപ്പിക്കുന്ന ഡൽഹിയിലെ ഏക ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്ന ഖ്യാതിയും ഉണ്ട്.

റിപ്പോർട്ട്: ജോജി വഴുവാടിയിൽ