നജഫ്‌ഗഡ് ചോറ്റാനിക്കര ശ്രീ ഭഗവതി ക്ഷേത്രത്തിൽ കാർത്തിക നക്ഷത്രത്തിൽ പൊങ്കാല
Monday, May 6, 2019 11:03 PM IST
ന്യൂഡൽഹി: നജഫ്‌ഗഡ് ചോറ്റാനിക്കര ശ്രീഭഗവതി ക്ഷേത്രത്തിൽ കാർത്തിക നക്ഷത്രമായ ഇന്നലെ പൊങ്കാല നടന്നു. രാവിലെ നിർമാല്യ ദർശനത്തിനു ശേഷം ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിച്ചു. ക്ഷേത്ര മേൽശാന്തി നിഖിൽ പ്രകാശിന്‍റെ കാർമികത്വത്തിൽ ശ്രീകോവിലിലെ നെയ് വിളക്കിൽ നിന്നും കൊളുത്തിയ ദിവ്യാഗ്നി പൊങ്കാല അടുപ്പുകളിലേക്ക് പകർന്നതോടെ കാർത്തിക പൊങ്കാലക്കു തുടക്കമായി.

പ്രഭാത പൂജകൾക്കുശേഷം വിശേഷാൽ പൂജകളും അന്നദാനവും കാർത്തിക പൊങ്കാലയോടനുബന്ധിച്ച് അരങ്ങേറി.

റിപ്പോർട്ട്: പി.എൻ. ഷാജി