മൂന്നാറിലേക്ക് സ്ലീപ്പർ ബസുമായി കർണാടക ആർടിസി
Tuesday, May 7, 2019 9:19 AM IST
ബംഗളൂരു: ബംഗളൂരുവിൽ നിന്ന് മൂന്നാറിലേക്ക് പുതിയ നോൺ എസി സ്ലീപ്പർ ബസുമായി കർണാടക ആർടിസി. നോൺ എസി സിംഗിൾ ആക്സിൽ അമ്പാരി സ്ലീപ്പർ സർവീസാണ് ഈ റൂട്ടിൽ ആരംഭിച്ചത്.

ബംഗളൂരുവിൽ നിന്ന് രാത്രി ഒമ്പതിന് പുറപ്പെടുന്ന ബസ് ഹൊസൂർ, കോയമ്പത്തൂർ, ഉദുമൽപേട്ട് വഴി യാത്രചെയ്ത് പിറ്റേന്ന് രാവിലെ പത്തിന് മൂന്നാറിലെത്തും. തിരികെ വൈകുന്നേരം അഞ്ചിന് മൂന്നാറിൽ നിന്നു പുറപ്പെടുന്ന ബസ് പിറ്റേന്നു രാവിലെ 6.30ന് ബംഗളൂരുവിലെത്തും. 800 രൂപയാണ് ടിക്കറ്റ് നിരക്ക്.