"മേം ഭാരത് ഹും' പ്രദർശിപ്പിച്ചു
Friday, May 10, 2019 9:55 PM IST
ന്യൂഡൽഹി: നമസ്തെ ,സീമാ ജാഗരൺ മഞ്ച് ( യമുന വിഹാർ വിഭാഗ്) ദിൽഷാദ് ഗാർഡനിൽ "മേം ഭാരത് ഹും' എന്ന ഹൃസ്യ ചിത്രപ്രദർശനം സംഘടിപ്പിച്ചു. പ്രശസ്തർ പങ്കെടുത്ത പരിപാടിയിൽ സീമാ ജാഗരൺ മഞ്ച് അഖില ഭാരതിയ സഹസംയോജക് മുരളീധർ ജി ,സാഗർ ഭാരതി ഡൽഹി പ്രദേശ് സംയോജക് അഡ്വ.ശ്രീമിഥുൻ, രാജൻ (കേരള പ്രദേശ് സംയോജകൻ) എന്നിവർ പങ്കെടുത്തു.

രാഷ്ടിയ സ്വയം സേവക് സംഘ് നന്ദ നഗരി ജില്ല സംഘചാലക് മാന്യ ഡോ. പവൻ ശർമ്മ അധ്യക്ഷത വഹിച്ചു. കൃഷ്ണകുമാർ (വിഭാഗ് പ്രമുഖ് ), ദാമോധർ (സീമാ പുരിനഗർ സംഘചാലക്), ശിവശങ്കരൻ , ജയകുമാർ , രാജീവൻ ദിവാകരൻ , പി.എസ്.ലാലു , യു.കെ .പിള്ള എന്നിവർ നേതൃത്വം നൽകി.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്