വൈസ്മെൻ ചാർട്ടർ നൈറ്റ് ആഘോഷം
Saturday, May 11, 2019 6:22 PM IST
ബംഗളൂരു: വൈസ്മെൻ ക്ലബ് പീനിയയുടെ ഇരുപത്തി മൂന്നാം വര്‍ഷം ചാർട്ടർ നൈറ്റ്‌ ആഘോഷങ്ങൾ ജാലഹള്ളി കോസ്റ്റൽ കിംഗ്‌ ഓഡിറ്റോറിയത്തിൽ നടന്നു. ക്ലബ്ബ് പ്രസിഡന്‍റ് എബി ജോൺ അധ്യക്ഷത വഹിച്ചു. ദക്ഷിണേന്ത്യാ റീജണൽ ഡയറക്ടർ പി. വി. ഡോമിനിക് മുഖ്യാതിഥിയായിരുന്നു. ലെഫ്റ്റ്. റീജണൽ ഡയറക്ടർ മോഹൻ സുന്ദർ, ഡിസ്ട്രിക്ട് ഗവർണർ ജോർജ്കുട്ടി, മുൻ ഇന്ത്യഏരിയ പ്രസിഡന്‍റ് എബി ഏബ്രഹാം, നിയുക്ത ഡിസ്ട്രിക്ട് ഗവർണർ ജയകൃഷ്ണൻ, മഹിളാ വിഭാഗം പ്രസിഡന്‍റ് റീത്ത മോഹൻ, ലിംഗ്‌സ് പ്രസിഡന്‍റ് അഡ്രിൻ എൽവിസ്, മറ്റു മുതിർന്ന നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ സ്ഥാപക അംഗങ്ങളെ ആദരിച്ചു. വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ പ്രഖ്യാപിച്ചു. അംഗങ്ങളുടെ വിവിധ കലാപരിപാടികളും നടത്തി.