ബംഗളൂരു മലയാളി ഫോറം മലയാളം ക്ലാസുകൾ ആരംഭിച്ചു
Saturday, May 11, 2019 6:27 PM IST
ബംഗളൂരു: ബംഗളൂരു മലയാളി ഫോറം വർഷംതോറും നടത്തിവരുന്ന മലയാളം ക്ലാസുകൾക്ക് തുടക്കംകുറിച്ചു. ജയനഗർ ജയദേവ ഫ്ലൈഓവറിനു സമീപമുള്ള അസോസിയേഷൻ ഓഫീസിൽ നടന്ന ചടങ്ങിൽ സെക്രട്ടറി മധു കലമാനൂർ മലയാളം ക്ലാസുകൾ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് അഡ്വ. മെന്‍റോ ഐസക് അധ്യക്ഷത വഹിച്ചു. പി.ജെ. ജോജോ, ഷിബു ശിവദാസ്, പി.എം. ജേക്കബ്, ഡോ. രാജലക്ഷ്മി, ഗോപാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. സജീവ്, ചാർളി മാത്യു, പ്രിജി, അജയ്കിരൺ, രാജൻ , ഡോ. മൃണാളിനി പത്മനാഭൻ, ഷീജ വിജയൻ, വസുന്ധര നായർ തുടങ്ങിയവർ ക്ലാസുകൾക്ക് നേതൃത്വം നല്കി. ഈമാസം 18 വരെ ക്ലാസുകൾ ഉണ്ടായിരിക്കും.

താത്പര്യമുള്ളവർ ബന്ധപ്പെടുക, ഫോൺ: 9880129349.