ഫ്രാ​ങ്ക്ഫ​ർ​ട്ട് കേ​ര​ള സ​മാ​ജം ഈ​സ്റ്റ​ർ, വി​ഷു ആ​ഘോ​ഷം വ​ർ​ണാ​ഭ​മാ​യി
Monday, May 13, 2019 10:36 PM IST
ഫ്രാ​ങ്ക്ഫ​ർ​ട്ട്: ജ​ർ​മ​നി​യി​ലെ ആ​ദ്യ​ത്തെ സ​മാ​ജ​ങ്ങ​ളി​ലൊ​ന്നാ​യ ഫ്രാ​ങ്ക്ഫ​ർ​ട്ട് കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ഈ ​വ​ർ​ഷ​ത്തെ ഈ​സ്റ്റ​ർ, വി​ഷു ആ​ഘോ​ഷം മേ​യ് 4 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ല​ര മു​ത​ൽ ഫ്രാ​ങ്ക്ഫ​ർ​ട്ടി​ലെ സാ​ൽ​ബൗ നി​ഡ ഹാ​ളി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ അ​ര​ങ്ങേ​റി.

ആ​ഘോ​ഷ​ത്തി​ൽ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യ ഫാ. ​സേ​വ്യ​ർ മാ​ണി​ക്ക​ത്താ​ൻ, കെ.​കെ. നാ​രാ​യ​ണ​സ്വാ​മി, മ​നോ​ഹ​ര​ൻ ച​ങ്ങ​നാ​ത്ത് എ​ന്നി​വ​രോ​ടൊ​പ്പം സ​മാ​ജം പ്ര​സി​ഡ​ന്‍റ് ഡോ. ​അ​ജാ​ക്സ് മു​ഹ​മ്മ​ദ്, സെ​ക്ര​ട്ട​റി അ​ബി മാ​ങ്കു​ളം എ​ന്നി​വ​ർ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്രാ​ർ​ഥ​നാ ഗാ​നാ​ലാ​പ​ന​ത്തി​നു ശേ​ഷം ഡോ. ​അ​ജാ​ക്സ് മു​ഹ​മ്മ​ദ് സ്വാ​ഗ​ത​വും ഫാ. ​സേ​വ്യ​ർ മാ​ണി​ക്ക​ത്താ​ൻ, മ​നോ​ഹ​ര​ൻ ച​ങ്ങ​നാ​ത്ത് എ​ന്നി​വ​ർ ആ​ശം​സ​ക​ളും നേ​ർ​ന്നു.

കേ​ര​ള സ​മാ​ജം മ​ല​യാ​ളം സ്കൂ​ളി​ലെ കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച ഡാ​ൻ​സ് ഡ്രാ​മാ, ബോ​ളി​വു​ഡ് ഡാ​ൻ​സു​ക​ൾ, അ​ർ​ദ്ധ​ശാ​സ്ത്രീ​യ നൃ​ത്ത​ങ്ങ​ൾ, ഭാ​ര​ത​നാ​ട്യം, ഗാ​നാ​ലാ​പ​നം തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ ശ്ര​ദ്ധേ​യ​വും ആ​ഘോ​ഷ​ത്തെ കൊ​ഴു​പ്പു​ള്ള​തു​മാ​ക്കി.

ഇ​ട​വേ​ള​യി​ൽ സ​മാ​ജം ഒ​രു​ക്കി​യ വി​ഭ​വ​സ​മൃ​ദ്ധ​മാ​യ സ്വാ​ദി​ഷ്ട​മാ​യ സ​ദ്യ​യ്ക്കു ശേ​ഷം അ​വ​ത​രി​പ്പി​ച്ച ല​ഘു​നാ​ട​കം സ​ദ​സി​ന്‍റെ പ്ര​ത്യേ​ക ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി. പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച കൊ​ച്ചു​ക​ലാ​കാ​ര·ാ​ർ​ക്കും ക​ലാ​കാ​രി​ക​ൾ​ക്കും മെ​ഡ​ലു​ക​ൾ ന​ൽ​കി സ​മാ​ജ​ത്തി​ന്‍റെ ആ​ദ​ര​വു പ്ര​ക​ടി​പ്പി​ച്ചു. പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കും, പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച​വ​ർ​ക്കും, മ​റ്റെ​ല്ലാ സ​ഹാ​യ​ങ്ങ​ൾ ചെ​യ്തു ത​ന്ന​വ​ർ​ക്കും സ​മാ​ജം സെ​ക്ര​ട്ട​റി അ​ബി മാ​ങ്കു​ളം കൃ​ത​ജ്ഞ​ത രേ​ഖ​പ്പെ​ടു​ത്തി. തു​ട​ർ​ന്നു ന​ട​ന്ന തം​ബോ​ല ന​റു​ക്കെ​ടു​പ്പി​നു​ശേ​ഷം ദേ​ശീ​യ​ഗാ​ന​ത്തോ​ടെ പ​രി​പാ​ടി​ക​ൾ​ക്ക് തി​ര​ശീ​ല വീ​ണു. എ​ൽ​സ ബാ​സ്റ്റി​ൻ, ബാ​സ്റ്റി​ൻ സേ​വ്യ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ മോ​ഡ​റേ​റ്റ് ചെ​യ്തു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ