ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ ഭാ​ര്യ​യെ 59 ത​വ​ണ കു​ത്തി; യു​വാ​വി​ന് ജീ​വ​പ​ര്യ​ന്തം ത​ട​വ്
Monday, May 13, 2019 10:43 PM IST
ല​ണ്ട​ൻ: ക്രി​സ്മ​സ് ദി​ന​ത്തി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ ഭാ​ര്യ​യെ കു​ത്തി​ക്കൊ​ന്ന യു​വാ​വി​ന് ബ്രി​ട്ട​നി​ൽ ജീ​വ​പ​ര്യ​ന്തം ത​ട​വ്. ലോ​റ​ൻ​സ് ബ്രാ​ൻ​ഡ് എ​ന്ന​യാ​ൾ​ക്കാ​ണ് റീ​ഡിം​ഗ് ക്രൗ​സ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്. ഭാ​ര്യ എ​യ്ഞ്ച​ല മി​ത്ത​ലി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ലാ​ണു ശി​ക്ഷ.

2018-ലെ ​ക്രി​സ്മ​സ് ദി​ന​ത്തി​ലാ​ണ് എ​യ്ഞ്ച​ല കൊ​ല്ല​പ്പെ​ടു​ന്ന​ത്. ക​ഴു​ത്തി​ലും നെ​ഞ്ചി​ലു​മാ​യി 59 ത​വ​ണ എ​യ്ഞ്ച​ല​യെ ലോ​റ​ൻ​സ് കു​ത്തി. സം​ഭ​വം ന​ട​ന്ന ബെ​ർ​ക്ഷെ​യ​റി​ലെ വീ​ട്ടി​ൽ​ലെ കി​ട​പ്പു​മു​റി​യി​ൽ​ത​ന്നെ എ​യ്ഞ്ച​ല മ​രി​ച്ചു. കു​ത്തു​ന്ന​തി​നെ ഒ​രു ക​ത്തി ഒ​ടി​ഞ്ഞു​പോ​യ​തി​നെ തു​ട​ർ​ന്ന് മ​റ്റൊ​രു ക​ത്തി ക​ണ്ടെ​ടു​ത്ത് ഇ​യാ​ൾ ഭാ​ര്യ​യെ കു​ത്തു​ക​യാ​യി​രു​ന്നു.

വി​വാ​ഹ​മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ട​തി​നാ​ണ് എ​യ്ഞ്ച​ല​യെ ലോ​റ​ൻ​സ് കൊ​ല​പ്പെ​ടു​ത്തി​യ​ത് എ​ന്നാ​ണു പോ​ലീ​സ് പ​റ​യു​ന്ന​ത്. ഉ​റ​ങ്ങി​ക്കി​ട​ക്ക​വെ​യാ​ണ് ഇ​യാ​ൾ ഭാ​ര്യ​യെ അ​ടു​ക്ക​ള​യി​ലു​പ​യോ​ഗി​ക്കു​ന്ന ക​ത്തി​യു​പ​യോ​ഗി​ച്ച് തു​ട​രെ തു​ട​രെ കു​ത്തി​യ​ത്. ഇ​തി​നു​ശേ​ഷം പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു.

വ​ർ​ഷ​ങ്ങ​ളാ​യി ലോ​റ​സ് ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും എ​യ്ഞ്ച​ല​യെ പീ​ഡി​പ്പി​ക്കാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്നും, ഇ​തേു​ട​ർ​ന്നാ​ണ് അ​വ​ർ വി​വാ​ഹ​മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും ശി​ക്ഷ വി​ധി​ച്ചു​കൊ​ണ്ട് കോ​ട​തി പ​റ​ഞ്ഞു. 2006-ൽ ​ഹോ​ള​ണ്ടി​ലെ റോ​ട്ട​ർ​ഡാ​മി​ൽ​വെ​ച്ചാ​ണ് ഇ​രു​വ​രും പ​രി​ച​യ​പ്പെ​ടു​ന്ന​തും വി​വാ​ഹം ക​ഴി​ക്കു​ന്ന​തും. ഒ​രു കു​ഞ്ഞി​ന്‍റെ അ​മ്മ കൂ​ടി​യാ​യി​രു​ന്നു എ​യ്ഞ്ച​ല.