ഫ്രാ​ങ്ക്ഫ​ർ​ട്ട് സെ. ​ജോ​ർ​ജ് മ​ല​ങ്ക​ര സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് കോ​ണ്‍​ഗ്രി​ഗേ​ഷ​നും വി. ​ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ ഓ​ർ​മ്മ​പ്പെ​രു​ന്നാ​ളും
Thursday, May 16, 2019 12:48 AM IST
ഫ്രാ​ങ്ക്ഫ​ർ​ട്ട് : ഫ്രാ​ങ്ക്ഫ​ർ​ട്ടി​ലെ സെ.​ജോ​ർ​ജ് മ​ല​ങ്ക​ര സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് കോ​ണ്‍​ഗ്രി​ഗേ​ഷ​ന്‍റെ വാ​ർ​ഷി​ക​വും വി.​ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ ഓ​ർ​മ്മ​പ്പെ​രു​ന്നാ​ളും സം​യു​ക്ത​മാ​യി മേ​യ് 18 ശ​നി​യാ​ഴ്ച ഫ്രാ​ങ്ക്ഫ​ർ​ട്ടി​ന​ടു​ത്തു​ള്ള ബാ​ഡ്ഫി​ൽ​ബെ​ൽ അ​മ്മ മ​രി​യ സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ന​ട​ക്കും. (Bad Vilbel, Maria Muttergottes Syrisch-Orthodox, Homburger tSrasse 190, 61118).

മ​ല​ങ്ക​ര സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് തി​യോ​ള​ജി​ക്ക​ൽ സെ​മി​നാ​രി റ​സി​ഡ​ന്‍റ് മെ​ത്രാ​പ്പോ​ലീ​ത്ത​യും, യൂ​റോ​പ്യ​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ (യു​കെ & അ​യ​ർ​ല​ണ്ട് ഒ​ഴി​കെ) പാ​ത്രി​യ​ർ​ക്ക​ൽ വി​കാ​രി​യു​മാ​യ അ​ഭി​വ​ന്ദ്യ ഡോ. ​കു​ര്യാ​ക്കോ​സ് മോ​ർ തെ​യോ​ഫി​ലോ​സി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ രാ​വി​ലെ 10നു ​പ്ര​ഭാ​ത​പ്രാ​ർ​ത്ഥ​ന​യോ​ടെ ആ​രം​ഭി​യ്ക്കും.​വി. കു​ർ​ബാ​ന​ക്ക് ശേ​ഷം പെ​രു​ന്നാ​ൾ സ​ന്ദേ​ശ​വും തു​ട​ർ​ന്ന് പ്ര​ദി​ക്ഷ​ണ​വും ഉ​ണ്ടാ​യി​രി​യ്ക്കും.

പാ​രി​ഷ് ഹാ​ളി​ൽ ന​ട​ത്തു​ന്ന സ്നേ​ഹ​വി​രു​ന്നോ​ടു കൂ​ടി പെ​രു​ന്നാ​ൾ ച​ട​ങ്ങു​ക​ൾ സ​മാ​പി​ക്കും. പെ​രു​നാ​ൾ ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ത്ത് അ​നു​ഗ്ര​ഹം പ്രാ​പി​ക്കു​വാ​ൻ എ​ല്ലാ വി​ശ്വാ​സി​ക​ളെ​യും ക​ർ​ത്തൃ​നാ​മ​ത്തി​ൽ ക്ഷ​ണി​യ്ക്കു​ന്നു.

വി​വ​ര​ങ്ങ​ൾ​ക്ക് : 00491736825637/004917655416756,

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ