മെ​ർ​ക്ക​ലി​ന്‍റെ വി​മാ​ന​ത്തി​ൽ വാ​ൻ ഇ​ടി​ച്ചു
Thursday, May 16, 2019 12:50 AM IST
ബ​ർ​ലി​ൻ: ചാ​ൻ​സ​ല​ർ അം​ഗ​ല മെ​ർ​ക്ക​ൽ യാ​ത്ര പു​റ​പ്പെ​ടാ​നി​രു​ന്ന വി​മാ​ന​ത്തി​ൽ എ​യ​ർ​പോ​ർ​ട്ട് ജീ​വ​ന​ക്കാ​രി അ​ബ​ദ്ധ​ത്തി​ൽ വാ​ൻ ഇ​ടി​പ്പി​ച്ചു. ഹാ​ൻ​ഡ് ബ്രേ​ക്ക് ഇ​ടാ​ൻ മ​റ​ന്നു പോ​യ​തി​നാ​ൽ വാ​ൻ ഉ​രു​ണ്ടു നീ​ങ്ങി വി​മാ​ന​ത്തി​ൽ ത​ട്ടു​ക​യാ​യി​രു​ന്നു.

ഡോ​ർ​ട്ട്മു​ണ്ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ച്ചാ​ണ് സം​ഭ​വം. മെ​ർ​ക്ക​ലി​ന്‍റെ വി​മാ​ന​ത്തി​ന്‍റെ ചി​ത്രം മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തു​ക​യാ​യി​രു​ന്നു ജീ​വ​ന​ക്കാ​രി. ഇ​തി​നി​ടെ​യാ​ണ് അ​ബ​ദ്ധം സം​ഭ​വി​ച്ച​ത്.

അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ബ​ർ​ലി​നി​ലേ​ക്കു​ള്ള മെ​ർ​ക്ക​ലി​ന്‍റെ മ​ട​ക്ക​യാ​ത്ര വൈ​കി. വി​മാ​ന​ത്തി​ന് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ആ​വ​ശ്യം വ​ന്ന​തി​നാ​ൽ ഹെ​ലി​കോ​പ്റ്റ​റി​ലാ​ണ് അ​വ​ർ മ​ട​ങ്ങി​യ​ത്.

മെ​ർ​ക്ക​ലി​ന്‍റെ വി​മാ​നം ക​ണ്ട ജീ​വ​ന​ക്കാ​രി ആ​വേ​ശ​ഭ​രി​ത​യാ​യി​പ്പോ​യ​താ​ണ് കു​ഴ​പ്പ​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്ന് വി​മാ​ന​ത്താ​വ​ളം അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ