വാ​ട്സാ​പ്പ് ഉ​പ​യോ​ഗി​ച്ച് ഫോ​ണു​ക​ളി​ലേ​ക്ക് നി​രീ​ക്ഷ​ണ സോഫ്റ്റ്‌വെയറുകള്‍ ക​ട​ത്തി
Thursday, May 16, 2019 12:51 AM IST
ബ​ർ​ലി​ൻ: വാ​ട്ട്സാ​പ്പ് സു​ര​ക്ഷ​യി​ലെ പ​ഴു​തു​ക​ൾ ഉ​പ​യോ​ഗി​ച്ച് ഹാ​ക്ക​ർ​മാ​ർ ഫോ​ണു​ക​ളി​ലേ​ക്ക് നി​രീ​ക്ഷ​ണ സോഫ്റ്റ്‌വെയറുകള്‍ ക​ട​ത്തി​വി​ട്ടി​ട്ടു​ണ്ടെ​ന്ന് അ​ധി​കൃ​ത​രു​ടെ സ്ഥി​രീ​ക​ര​ണം.

മു​ൻ​കൂ​ട്ടി നി​ശ്ച​യി​ക്ക​പ്പെ​ട്ട ചി​ല ഉ​പ​യോ​ക്താ​ക്ക​ളു​ടെ ഫോ​ണു​ക​ളി​ലെ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്താ​നാ​ണ് ഇ​ത്ത​ര​ത്തി​ൽ ശ്ര​മം ന​ട​ത്തി​യി​ട്ടു​ള്ള​തെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഇ​തു മ​റി​ക​ട​ക്കു​ന്ന​തി​നു​ള്ള അ​പ്ഡേ​റ്റും വാ​ട്ട്സാ​പ്പ് ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വി​ട്ടി​രു​ന്നു.

ഒ​ന്ന​ര ബി​ല്യ​ൻ വാ​ട്സാ​പ്പ് ഉ​പ​യോ​ക്താ​ക്ക​ളാ​ണ് ലോ​ക​ത്തു​ള്ള​ത്. എ​ല്ലാ​വ​രും അ​പ്ഡേ​റ്റ് ചെ​യ്യാ​നാ​ണ് ഉ​പ​ദേ​ശം. എ​ല്ലാ​വ​രു​ടെ​യും ഫോ​ണു​ക​ളി​ൽ നി​രീ​ക്ഷ​ണ സോ​ഫ്റ്റ്വെ​യ​റു​ക​ൾ വ​ന്നി​ട്ടി​ല്ലെ​ങ്കി​ലും മു​ൻ​ക​രു​ത​ൽ ന​ട​പ​ടി എ​ന്ന നി​ല​യി​ലാ​ണ് അ​പ്ഡേ​ഷ​ൻ.

ഇ​സ്രേ​ലി സം​ഘ​മാ​യ എ​ൻ​എ​സ്ഒ​യാ​ണ് ഈ ​സോ​ഫ്റ്റ്വെ​യ​റി​നു പി​ന്നി​ലെ​ന്നാ​ണ് വ്യ​ക്ത​മാ​യി​രി​ക്കു​ന്ന​ത്. മേ​യ് ആ​ദ്യ​മാ​ണ് ഇ​തു ക​ണ്ടെ​ത്തു​ന്ന​ത്. എ​ൻ​ഡ് ടു ​എ​ൻ​ഡ് പ്രൊ​ട്ട​ക്ഷ​ൻ എ​ന്ന വാ​ട്ട്സാ​പ്പ് വാ​ഗ്ദാ​നം മ​റി​ക​ട​ന്ന് എ​ൻ​ക്രി​പ്ഷ​ൻ ത​ട​യു​ന്ന രീ​തി​യി​ലാ​ണ് ഇ​തു പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ