22 ല​ക്ഷം ഡോ​ള​റി​ന്‍റെ കാ​ർ ടെ​സ്റ്റ് ഡ്രൈ​വിംഗിനി​ടെ മോ​ഷ്ടി​ച്ചു
Thursday, May 16, 2019 12:54 AM IST
ബ​ർ​ലി​ൻ: ടെ​സ്റ്റ് ഡ്രൈ​വി​നെ​ത്തി​യ ആ​ൾ 22 ല​ക്ഷം ഡോ​ള​ർ വി​ല​വ​രു​ന്ന ഫെ​റാ​രി കാ​ർ മോ​ഷ്ടി​ച്ചു ക​ട​ന്നു. ജ​ർ​മ​നി​യി​ലെ ഡ​സ​ൽ​ഡോ​ർ​ഫി​ലാ​ണു സം​ഭ​വം. 1985 മോ​ഡ​ൽ ഫെ​റാ​രി 288 ജി​ടി​ഒ കാ​ർ വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന​യാ​ണ് മോ​ഷ്ടാ​വ് എ​ത്തി​യ​ത്.

ഡീ​ല​റും ഇ​യാ​ളും ഒ​രു​മി​ച്ചാ​ണ് ടെ​സ്റ്റ് ഡ്രൈ​വി​നു പോ​യ​ത്. തി​രി​ച്ചെ​ത്തി കാ​റി​ൽ​നി​ന്ന് ഡീ​ല​ർ ഇ​റ​ങ്ങി​യ​പ്പോ​ൾ മോ​ഷ്ടാ​വ് ഓ​ടി​ച്ചു​പോ​കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ഊ​ർ​ജി​ത അ​ന്വേ​ഷ​ണം ന​ട​ത്തി​യ ജ​ർ​മ​ൻ പോ​ലീ​സ് ഒ​ട്ടും വൈ​കാ​തെ അ​ടു​ത്തു​ള്ള ഗൊരാ ഷിൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ കാ​ർ ക​ണ്ടെ​ത്തി. മോ​ഷ്ടാ​വി​നെ​ക്കു​റി​ച്ച് സൂ​ച​ന​യി​ല്ല.