മുഖ്യമന്ത്രി പിണറായി വിജയനെ സമീക്ഷ ബ്രിട്ടൻ സ്വാഗതം ചെയ്തു
Thursday, May 16, 2019 4:00 PM IST
ലണ്ടൻ: ഹൃസ്വ സന്ദർശനാർഥം യുകെയിലെത്തുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയനെ യുകെയിലെ പ്രവാസി മലയാളി സംഘടനയായ സമീക്ഷ ബ്രിട്ടൻ സ്വാഗതം ചെയ്തു.

കേരളത്തിന്‍റെ സമഗ്ര വികസനത്തിനുവേണ്ടി രൂപീകരിച്ച കിഫ്‌ബി യിലേക്ക് വിദേശ നിക്ഷേപകരെ ക്ഷണിച്ചുകൊണ്ട് ലണ്ടൻ സ്റ്റോക്ക്എക്സ്ചേഞ്ച് മേയ് 17ന് (വെള്ളി) രാവിലെ നടക്കുന്ന 'മസാലബോണ്ടിന്‍റെ' ഉദ്ഘാടനത്തിനും തുടർന്നു ഉച്ചകഴിഞ്ഞു രണ്ടിനു നടക്കുന്ന പ്രവാസി ചിട്ടിയുടെ ഉദ്ഘാടനത്തിനുമായാണ് മുഖ്യമന്ത്രിയും സംഘവും വ്യാഴാഴ്ച ബ്രിട്ടനിൽ എത്തുന്നത്.

കേരള ഗവൺമെന്‍റും കെഎസ്എഫ്ഇ യും നേതൃത്വം നൽകുന്ന ക്ഷണിക്കപ്പെട്ട സദസിനു മുന്പിൽ നടത്തുന്ന ഉദ്ഘാടന പരിപാടികൾക്ക്, ബ്രിട്ടനിലെ പുരോഗമന സാംസ്കാരിക സംഘടയായ "സമീക്ഷ "ആശംസകൾ നേരുന്നതായി സമീക്ഷ ദേശീയ സമിതി അറിയിച്ചു .