പിണറായി വിജയന് വേൾഡ് മലയാളി ഫെഡറേഷന്‍റെ ആദരവ്
Monday, May 20, 2019 7:02 PM IST
പാരിസ്: യൂറോപ്പ് സന്ദർശനത്തിന്‍റെ ഭാഗമായി ഫ്രാൻസിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് വേൾഡ് മലയാളി ഫെഡറേഷന്‍റെ ഫ്രാൻസ് പ്രൊവിൻസ് സ്വീകരണം നൽകി. പാരീസിലെ ഇന്ത്യൻ എംബസിയിൽ നടന്ന സ്വീകരണചടങ്ങിൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളികൾ പങ്കെടുത്തു.

ഡബ്ല്യുഎംഎഫ് ഗ്ലോബല്‍ സെക്രട്ടറി സുഭാഷ് ഡേവിഡ് സ്വാഗതം പറഞ്ഞ യോഗത്തിൽ വേൾഡ് മലയാളി ഫെഡറേഷൻ എന്ന പ്രസ്ഥാനത്തെക്കുറിച്ച് അദ്ദേഹം മുഖ്യമന്ത്രിയെയും സംഘത്തെയും ധരിപ്പിച്ചു. മറുപടി പ്രസംഗത്തിൽ പ്രളയാനന്തര കേരളത്തിൽ സർക്കാർ നടത്തുന്ന പുനർനിർമാണ പ്രവർത്തനങ്ങളെപ്പറ്റി മുഖ്യമന്ത്രി വിവരിച്ചു.

പാരിസിലെ ഭാരതീയ കാര്യാലയത്തിന്‍റെ സ്ഥാനപതി വിനയ് മോഹൻ ക്വത്ര, ചീഫ് സെക്രട്ടറി ടോം ജോസ്, പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ, ഡബ്ല്യുഎംഎഫ് മെന്‍റർ ഡോ. മുരളി തുമ്മാരുകുടി, ഭാരവാഹികളായ സുരേന്ദ്രൻ നായർ, റോയ് ആന്‍റണി, ജിത്തു ജനാർദ്ദൻ, വികാസ് മാത്യൂ, എംബസി ഉദ്യോഗസ്ഥർ, ഇതര പ്രവാസി സംഘടനാ ഭാരവാഹികൾ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.

റിപ്പോർട്ട്: ജെജി മാത്യു മാന്നാർ