ബ്രിസ്റ്റോളിൽ ബ്രദർ റെജി കൊട്ടാരം നയിക്കുന്ന ഏകദിന ധ്യാനം 26 ന്
Monday, May 20, 2019 7:26 PM IST
ബ്രിസ്റ്റോൾ: സെന്‍റ് സ്റ്റീഫൻസ് ക്നാനായ പള്ളിയുടെ നേതൃത്വത്തിൽ ബ്രദർ റെജി കൊട്ടാരം നയിക്കുന്ന ഏകദിന ധ്യാനം മേയ് 26ന് (ഞായർ) ക്നാനായ യാക്കോബായ പള്ളിയിൽ നടക്കും.

രാവിലെ 10ന് പ്രഭാത പ്രാർഥനയോടെ ആരംഭിക്കുന്ന ധ്യാനം 12.30ന് ഉച്ച നമസ്കാരവും മധ്യസ്ഥ പ്രാർഥനയെ തുടർന്നു വൈകുന്നേരം ആറിന് സമാപിക്കും.

പെന്തക്കോസ്താ തിരുനാളിനോടനുബന്ധിച്ചു നടത്തുന്ന ധ്യാനത്തിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി ഫാ. സജി ഏബ്രഹാം അറിയിച്ചു.

വിവരങ്ങൾക്ക്: അജിത്ത് ഉണ്ണിക്കുട്ടൻ 07794472048, മനോജ് കുര്യാക്കോസ് 07886215873.