കോർക്കിൽ സംയുക്ത തിരുനാളാഘോഷം മേയ് 26 ന്
Monday, May 20, 2019 7:48 PM IST
കോർക്ക്: സീറോ-മലബാർ സമൂഹത്തിൽ ആണ്ടുതോറും നടത്തിവരുന്ന പരിശുദ്ധ കന്യാമറിയത്തിന്‍റേ‍യും വിശുദ്ധ തോമാശ്ലീഹ, വിശുദ്ധ സെബസ്ത്യാനോസ്, വിശുദ്ധ അൽഫോൻസാ എന്നിവരുടെ സംയുക്ത തിരുനാൾ ആഘോഷം മേയ് 26ന് (ഞായർ) നടക്കും.

വിൽട്ടൺ എസ്എംഎ ദേവാലയത്തിൽ വൈകുന്നേരം 4ന് ആഘോഷമായ വിശുദ്ധ കുർബാനയോടെ ആരംഭിക്കുന്ന തിരുനാൾ തിരുക്കർമ്മങ്ങൾക്ക് ചാപ്ലിൻ ഫാ. സിബി അറക്കൽ നേതൃത്വം നൽകും. ഫാ.പോൾ തെറ്റയിൽ സഹകാർമികത്വം വഹിക്കും. തുടർന്നു
പ്രസുദേന്തി വാഴിക്കൽ, ലദീഞ്ഞ്, പ്രദക്ഷിണം, സ്നേഹവിരുന്ന് എന്നിവ നടക്കും.

തിരുനാൾ ഒരുക്കങ്ങൾക്കായി ട്രസ്റ്റിമാരായ ഡിനോ ജോർജ്, സണ്ണി ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു. തിരുനാളിൽ സംബന്ധിച്ചു വിശുദ്ധരുടെ മാധ്യസ്ഥ്യം ഏറ്റുവാങ്ങി വരും നാളുകളിലേക്ക് കൂടുതൽ ദൈവാനുഗ്രഹം പ്രാപിക്കാനും എല്ലാവരെയും ദൈവനാമത്തിൽ ക്ഷണിക്കുന്നു.