ഹുആവായ്ക്ക് ഗൂഗിൾ ഇനി ആൻഡ്രോയ്ഡ് അപ്ഡേറ്റ് നൽകില്ല
Tuesday, May 21, 2019 8:09 PM IST
ബർലിൻ: ചൈനീസ് സ്മാർട്ട്ഫോണ്‍ നിർമാതാക്കളായ ഹുആവായുടെ സെറ്റുകളിൽ ഇനി ഗൂഗിളിന്‍റെ ആൻഡ്രോയ്ഡ് അപ്ഡേഷൻ ലഭ്യമാകില്ല. യുഎസ് സർക്കാരിന്‍റെ ഭാഗത്തുനിന്നുള്ള ശക്തമായ സമ്മർദത്തെത്തുടർന്നാണ് തീരുമാനം.എന്നാൽ യൂറോപ്പിന്‍റെ കാര്യം ഇതുവരെ പരിഗണിച്ചിട്ടില്ലെന്നാണ് ഗൂഗിൾ പറയുന്നത്.

പ്ലേസ്റ്റോറിലും ഇനി വാവെയ് ഫോണുകൾ ഉപയോഗിച്ച് പ്രവേശിക്കാൻ കഴിയില്ല. സബ്സിഡിയറിയായ ഹോണർ ഫോണുകൾക്കും നിയന്ത്രണം ബാധകമായിരിക്കും. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ സേവനങ്ങൾ ലഭ്യമായിരിക്കില്ലെന്നാണ് ഒൗദ്യോഗിക ഭാഷ്യം.

വാവെയ്, ഹോണർ ഫോണുകൾ ഉപയോഗിച്ചു വരുന്ന ലക്ഷണക്കണക്കിനാളുകളാണ് ഇതോടെ പ്രതിസന്ധിയിലാകുന്നത്. യുഎസും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധത്തിനും ഇത് മൂർച്ഛ കൂട്ടും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ