ശിരോവസ്ത്ര നിരോധനം; ഓസ്ട്രിയയ്ക്കു പിന്നാലെ ജർമനിയും
Tuesday, May 21, 2019 8:56 PM IST
ബർലിൻ: ഓസ്ട്രിയയ്ക്കു പിന്നാലെ ജർമനിയും പ്രൈമറി സ്കൂളുകളിൽ ശിരോവസ്ത്രം നിരോധിക്കുന്നതു പരിഗണിക്കുന്നു. യൂറോപ്പിലുടനീളം ഏറെ നാളായി നടന്നു വരുന്ന സജീവ ചർച്ചയെ തുടർന്നാണ് പൊതു സ്ഥലങ്ങളിൽ മുഖം മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രധാരണം നിരോധിക്കുന്നത്. പല രാജ്യങ്ങളും നിരോധനം നടപ്പാക്കുകയും ചെയ്തുകഴിഞ്ഞു. ഭീകരാക്രമണത്തെത്തുടർന്ന് ശ്രീലങ്കയിൽ വരെ ബുർഖ നിരോധിച്ചിരിക്കുകയാണ്.

ഓസ്ട്രിയയാണ് നിരോധനം ഏറ്റവുമൊടുവിൽ നടപ്പാക്കിയ രാജ്യം. എന്നാൽ, മുസ് ലിം വിഭാഗം ഉപയോഗിക്കുന്ന തരം ശിരോവസ്ത്രങ്ങൾ മാത്രമാണ് ഇവിടുത്തെ സ്കൂളുകളിൽ നിരോധിച്ചിരിക്കുന്നത്. സിക്കുകാരുടെ തലപ്പാവിനോ ജൂതരുടെ വേഷവിധാനത്തിനോ നിയന്ത്രണം ബാധകമല്ലെന്നത് മുസ് ലിം സംഘടനകളുടെ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ