പ്ര​ള​യ ദു​രി​താ​ശ്വാ​സ പ​ദ്ധ​തി "സ്നേ​ഹ​ദീ​പ്തി 'അ​തി​ജീ​വ​ന​ത്തി​ന് ഒ​രു കൈ​ത്തി​രി​വെ​ട്ടം
Thursday, May 23, 2019 2:42 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ര​ളം ക​ണ്ട ഏ​റ്റ​വും വ​ലി​യ പേ​മാ​രി​യി​ലും പ്ര​ള​യ​ത്തി​ലും ത​ക​ർ​ന്നു​പോ​യ ഭ​വ​ന​ങ്ങ​ൾ​ക്കു പു​ന​ർ​ജ·ം ന​ൽ​കു​വാ​നു​ള്ള സ​ഭ​യു​ടെ ദൗ​ത്യ​ത്തി​ന് ന്യൂ​ഡ​ൽ​ഹി ഹോ​സ്ഖാ​സ് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ യു​വ​ജ​ന പ്ര​സ്ഥാ​നം പി​ന്തു​ണ ന​ൽ​കി ആ​ദ്യ ഭ​വ​ന​ത്തി​ന്‍റെ ക​ല്ലി​ടീ​ൽ ക​ർ​മ്മം മേ​യ് 22 ബു​ധ​നാ​ഴ്ച 11നു ​ഇ​ടു​ക്കി മേ​പ്പാ​റ​യി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ട്ടു.

ഡ​ൽ​ഹി ഹോ​സ്ഖാ​സ് സെ​ൻ​റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​അ​ജു എ​ബ്ര​ഹാം, ഇ​ടു​ക്കി അ​യ്യ​പ്പ​ൻ​കോ​വി​ൽ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി വി​കാ​രി ഫാ. ​ബി​ജു ആ​ൻ​ഡ്രൂ​സ്, സ​ഹ വി​കാ​രി ഫാ. ​ജോ​സ​ഫ് മാ​ത്യു, മേ​പ്പാ​റ ലൂ​ർ​ദ് മാ​താ റോ​മ​ൻ കാ​ത്തോ​ലി​ക് പ​ള്ളി വി​കാ​രി ഫാ. ​ജോ​ർ​ജ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ിൃശ2019ാ​മ്യ23െി​ല​വ​മ​റ​ല​ലു​ശേ.​ഷു​ഴ

റി​പ്പോ​ർ​ട്ട്: ജോ​ജി വ​ഴു​വ​ടി