ഓ​സ്ട്രി​യ​യി​ൽ ചാ​ൻ​സ​ല​ർ​ക്കെ​തി​രേ അ​വി​ശ്വാ​സ പ്ര​മേ​യം
Thursday, May 23, 2019 3:01 PM IST
ബ​ർ​ലി​ൻ: ഓ​സ്ട്രി​യ​യി​ൽ ചാ​ൻ​സ​ല​ർ സെ​ബാ​സ്റ്റ്യ​ൻ കു​ർ​സി​നെ​തി​രേ പ്ര​തി​പ​ക്ഷം അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​നു നോ​ട്ടീ​സ് ന​ൽ​കി. തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കു​മെ​ന്ന് സ്പീ​ക്ക​ർ അ​റി​യി​ച്ചു.

വൈ​സ് ചാ​ൻ​സ​ല​ർ ഹെ​യ്ൻ​സ് ക്രി​സ്റ്റ്യ​ൻ സ്ട്രാ​ഷെ ഉ​ൾ​പ്പെ​ട്ട അ​ഴി​മ​തി ആ​രോ​പ​ണം പു​റ​ത്തു​വ​ന്ന​തോ​ടെ ഭ​ര​ണ സ​ഖ്യം വേ​ർ​പി​രി​ഞ്ഞു. ഇ​തോ​ടെ​യാ​ണ് ക​ർ​സി​ന്‍റെ ക​സേ​ര​യു​ടെ ഇ​ള​കി​യ​ത്.

അ​വി​ശ്വാ​സ പ്ര​മേ​യം പ​രി​ഗ​ണി​ക്കു​ന്ന​തി​ന് തി​ങ്ക​ളാ​ഴ്ച പാ​ർ​ല​മെ​ന്‍റി​ന്‍റെ പ്ര​ത്യേ​ക യോ​ഗ​മാ​ണ് വി​ളി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ൻ ചാ​ൻ​സ​ല​ർ നേ​ര​ത്തെ ത​ന്നെ ശു​പാ​ർ​ശ ചെ​യ്തി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ