അവയവദാന ക്യാമ്പ് മേയ് 26 ന്
Saturday, May 25, 2019 3:52 PM IST
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മെഹ്‌റോളി ഏരിയയും ബിപിഡി ഡൽഹി, കേരളവും സംയുക്തമായി അവയവദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. മേയ് 26 ന് (ഞായർ) വാർഡ് നമ്പർ നാലിലെ എംസിഡി പ്രൈമറി സ്കൂളിൽ ഉച്ചകഴിഞ്ഞു രണ്ടു മുതൽ അഞ്ചു വരെയാണ് പരിപാടി. ലെഫ്.കേണൽ സന്ധ്യ മുഖ്യാതിഥിയായി പങ്കെടുത്ത് അവയവദാനത്തിന്‍റെ പ്രാധാന്യത്തെകുറിച്ചു സംസാരിക്കും.

വിവരങ്ങൾക്ക്: 8368176097

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്