യാത്ര അയപ്പു നൽകി
Saturday, May 25, 2019 4:22 PM IST
ന്യൂഡൽഹി: മുപ്പതുവർഷത്തെ പ്രവാസി ജീവിതത്തിനു വിരാമമിട്ടുകൊണ്ട് നാട്ടിലേക്ക് മടങ്ങുന്ന ഇ.കെ. സദാനന്ദനും കുടുംബത്തിനും ചില്ലാ അയ്യപ്പ പൂജാ സമിതിയുടെ നേതൃത്വത്തിൽ യാത്ര അയപ്പു നൽകി.

ചില്ലാ ഡിഡിഎ ഫ്ലാറ്റ്സിലെ പൂജാ സമിതിയുടെ താൽക്കാലിക ഓഫീസിൽ ചേർന്ന അനുമോദന യോഗത്തിൽ പ്രസിഡന്‍റ് ആർ.കെ. പിള്ള അധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്‍റ് പി. വിജയൻ, വി.കെ.പി. നായർ എന്നിവർ പൊന്നാട അണിയിച്ചു. സെക്രട്ടറി കൃഷ്ണകുമാർ, ട്രഷറർ ബിജു വിജയൻ, ഡൽഹി മലയാളി അസോസിയേഷൻ മയൂർ വിഹാർ ഫേസ്-1 ഭാരവാഹികളായ ശാന്തകുമാർ, പി.എൻ. സദാനന്ദൻ, പൂജാ സമിതിയിലെ അംഗങ്ങളായ സത്യനാരായണൻ, മനോജ്, സുരേഷ് കെ. വാസു, പ്രസാദ് കെ.ജെ. പണിക്കർ, ചന്ദ്രബാബു, ഹരി, സതീശൻ പിള്ള, വേണുധരൻ തുടങ്ങിയവർ സംസാരിച്ചു. അനുമോദനങ്ങൾക്ക് മറുപടിയായി സദാനന്ദനും കുടുംബവും നന്ദി പറഞ്ഞു. ലഘുഭക്ഷണത്തോടെ പരിപാടികൾ സമാപിച്ചു.

റിപ്പോർട്ട്:പി.എൻ. ഷാജി